നിയമം തെറ്റിക്കുന്നത് ഏതു ഉന്നതനായാലും ഇങ്ങനെ ഉള്ള നടപടി എടുക്കുന്നവരാക്കണം പോലീസുകാർ, സല്യൂട്ട്

ഏത് തലപ്പൊക്കത്തിരിക്കുന്ന ആളായാലും നിയമം നിയമം തന്നെയാണ് എന്ന് മനസ്സിലാക്കി കൊടുത്ത പോലീസിന് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്.

റോഡിൽ ചെക്കിങ്ങിനു നിൽക്കുന്ന പോലീസുകാരൻ ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടി ഓടിച്ച് വന്ന ഒരാളെ കൈകാണിച്ച് നിർത്തിയപ്പോൾ പൊതു പ്രവർത്തകനാണ് അതിനാൽ വിട്ടയകണം എന്നും എസ്ഐയോട് അങ്ങനെ പറഞ്ഞാൽ മതി എന്നും പറഞ്ഞു അയാൾ പോകാൻ ഒരുങ്ങുകയായിരുന്നു എന്നാൽ എല്ലാവരും ഒരേ പോലെ തന്നെ കരുതുന്ന, നിയമം എല്ലാവർക്കും ബാധകമാണ് എന്ന് കരുതുന്ന പോലീസുകാരൻ അയാളെ തടഞ്ഞു നിർത്തി സംസാരിക്കുകയായിരുന്നു, എന്നാൽ ഒരു പൊതു പ്രവർത്തകന്റെ ദാഷ്ട്യം മുഴുവൻ അയാൾ പുറത്തെടുക്കുകയും ആളുകളെ കൂട്ടുകയും ചെയ്തു.

മുൻപ് പലതവണ കൈകാണിച്ചിട്ടും അയാൾ പൊതുപ്രവർത്തകൻ എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു എന്നും ഇപ്രാവശ്യം അത് നടക്കുക ഇല്ലെന്നും പോലീസുകാരൻ തറപ്പിച്ചു പറഞ്ഞു. പോലീസ് പെറ്റി അടക്കാൻ പറഞ്ഞപ്പോൾ അയാൾ വീണ്ടും അഹങ്കാരത്തോടെ ക്യാഷ് ഇല്ലെന്നും എന്ത് ചെയ്യാൻ പറ്റുമെന്ന് ഓക്കേ തിരിച്ചു ചോദിച്ചു.

ഒരുപാട് തർക്കങ്ങൾക്ക് ഒടുവിൽ സ്കൂട്ടിയിൽ വന്നു നിയമം പാലിക്കാത്ത പൊതുപ്രവർത്തകനോട് പോലീസ് സ്റ്റേഷനിൽ വന്നു പെറ്റി അടക്കാൻ ആവശ്യപെട്ടു അയാളുടെ വിവരങ്ങൾ എല്ലാം എഴുതി എടുത്തു. ഇത് ഇത്രയും വൈറൽ ആയത് കൊണ്ടു നാണക്കേട് അയാൾക്ക് തന്നെയാണ്, ഇങ്ങനെ സ്വന്തം പദവി ദുരുപയോഗം ചെയ്യുന്നവർക്ക് ഇത് ഒരു പാഠം ആയിരിക്കട്ടെ.

You may also like...