January 18, 2021

കെ എഫ് സി പൊരിച്ച കോഴി ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ അറിയാൻ, രുചി അല്പം കൂടി കൂടുകയേ ഉള്ളു

അമേരിക്കയിൽ ഉള്ളവർക്കും ഇന്ത്യയിൽ ഉള്ളവർക്കും, യൂറോപ്പിൽ ഉള്ളവർക്കും കെഎഫ്സി കഴിക്കുവാൻ വളരെ അധികം ഇഷ്ടമാണ്. യൂട്യൂബിൽ പലതരം കെ.എഫ്‌.സി ഉണ്ടാക്കുന്ന റെസിപ്പി ഉണ്ടെങ്കിലും ശരിക്കുമുള്ള കെഎഫ്സിയുടെ അതെ ടേസ്റ്റിൽ ആരും ഉണ്ടാക്കി കാണില്ല. കുട്ടികൾക്ക് മുതൽ വലിയവർക്ക് വരെ ഇതിൻറെ ടേസ്റ്റ് വളരെയധികം ഇഷ്ടമായതിനാൽ പുറത്തൊക്കെ പോകുമ്പോൾ നമ്മൾ ഒരിക്കലെങ്കിലും ഇത് കഴിച്ചു നോക്കാതെ ഇരിക്കില്ല. അത്രയും പ്രശസ്തിയാർജ്ജിച്ച കെ.എഫ്.സിക്ക് പിന്നിൽ വളരെ വലിയ ഒരു കഥയുണ്ട്.

റോഡ് സൈഡിലെ ഒരു ചെറിയ റസ്റ്റോറൻറ് ആയി അമേരിക്കയിൽ പ്രവർത്തനമാരംഭിച്ച കെഎഫ്സി അതിന്റെ ഫൗണ്ടെർ ആയ ഹാർലാൻഡ് സാൻഡേഴ്സ് ഇതൊരു ബ്രാൻഡാക്കി മാറ്റുവാൻ നീണ്ട 22 വർഷം പരിശ്രമിച്ചു. കെഎഫ്സി സ്ഥാപകനായ സാൻഡേഴ്‌സിന് അഞ്ചു വയസ്സുള്ളപ്പോൾ തന്നെ അദ്ദേഹത്തിൻറെ പിതാവ് മരിച്ചു അതോടെ ജീവിതത്തിനു മുന്നിൽ അദ്ദേഹം വളരെ വിറച്ചുപോയി പിന്നീട് അദ്ദേഹത്തെ സംരക്ഷിച്ചത് മുഴുവൻ സാൻഡേഴ്‌സിന്റെ അമ്മയാണ്, പക്ഷേ പറയത്തക്ക ജോലിയും വരുമാനവും ഇല്ലാത്ത സ്ത്രീയായതുകൊണ്ട് തന്നെ പത്താംവയസ്സിൽ സാണ്ടേഴ്‌സിന് കുടുംബത്തിൻറെ ചുമല ഏറ്റെടുക്കേണ്ടിവന്നു. ആ സമയം കൃഷിയിടങ്ങളിൽ പണിയെടുത്ത് ആയിരുന്നു ഹാർലന്റ്‌ വരുമാനം കണ്ടെത്തിയിരുന്നത്, പക്ഷെ അത് ഒരുനേരത്തെ ഭക്ഷണത്തിന് മാത്രമേ ഉണ്ടായുള്ളൂ, എന്നിരുന്നാലും അദ്ദേഹത്തിന് ആരോടും പരാതി ഉണ്ടായിരുന്നില്ല അതേസമയം കച്ചവടം ചെയ്തു ഒരുപാട് പണം സമ്പാദിക്കണം എന്ന് ആഗ്രഹം അദ്ദേഹത്തിനു കൂടി കൂടി വന്നു പക്ഷെ എന്തുചെയ്യണമെന്ന് അറിയാത്തതുകൊണ്ടുതന്നെ കൂടുതലൊന്നും അതിനെപ്പറ്റി സാൻഡേഴ്സ് ചിന്തിച്ചില്ല.

ദാരിദ്ര്യം കൂടി വന്നതോടുകൂടി പതിമൂന്നാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം സാൻഡേഴ്സ് അവസാനിപ്പിക്കേണ്ടിവന്നു പിന്നീട് വളരെ കഷ്ടപ്പെട്ട് പല ജോലികളും ചെയ്തു കുടുംബം പോറ്റുകയായിരുന്നു അദ്ദേഹം ബസ് കണ്ടക്ടർ ആയും ഇൻഷുറൻസ് ഏജൻറ് ആയും ഹോട്ടലിൽ ക്ലീനർ ആയും എല്ലാം ജോലി ചെയ്തു എന്നാലും ദുരിതത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല, ഇതിനിടെ സാൻഡേഴ്സ് വിവാഹം കഴിക്കുകയും ചെയ്തു പക്ഷേ വരുമാനം ഇല്ല എന്ന കാരണത്താൽ ഭാര്യ അദ്ദേഹത്തിനെ ഉപേക്ഷിച്ചുപോയി. പിന്നീടും ജീവിതം നരകതുല്യമായി തന്നെയാണ് സാൻഡേഴ്സിന്റെ മുൻപിൽ നിന്നത്.

അതിനു ശേഷം ആണ് കച്ചവട രംഗം പരീക്ഷിക്കാം എന്ന് കരുതിയത് അങ്ങനെ പലതരം ബിസിനസ്സുകൾ ചെയ്തുവെങ്കിലും എല്ലാം പരാജയപ്പെട്ടു. അവസാനം ഒരു പെട്രോൾ പമ്പിൽ ജോലി നോക്കി കൊണ്ടിരിക്കവേ അദ്ദേഹത്തിൻറെ പാചകത്തിൽ ഉള്ള കഴിവ് തെളിയിക്കാനുള്ള അവസരം അദ്ദേഹത്തിനെ തേടി വന്നു. തൻറെ സഹോദരങ്ങൾക്ക് പാചകം ചെയ്തുകൊടുതിരുന്ന സാൻഡേർഡ്സ് വളരെ എളുപ്പത്തിൽ തന്നെ ചിക്കൻ ഫ്രൈ വളരെ വ്യത്യസ്തമാർന്ന രീതിയിൽ ഉണ്ടാക്കി., അത് പെട്രോൾപമ്പിൽ വരുന്ന ആളുകൾക്ക് രുചിക്കാൻ കൊടുത്തു അവരുടെ നല്ല അഭിപ്രായം കേട്ടതോടുകൂടി സാൻഡേഴ്സ് വളരെ സന്തോഷവാനായി ഇതുതന്നെയാണ് തൻറെ മാർഗമെന്ന് അദ്ദേഹം മനസ്സിലുറപ്പിച്ചു അതിനാൽ പെട്രോൾ പമ്പിന്റെ നേരെ ഒരു റസ്റ്റോറൻറ് തുടങ്ങുകയായിരുന്നു. ആ ബിസിനസ് വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയി, വീണ്ടും വീണ്ടും കസ്റ്റമേഴ്സ് വരുവാനായി വിഭവത്തിന്റെ ഗുണമേന്മ അദ്ദേഹം ഉറപ്പുവരുത്തി കൊണ്ടേയിരുന്നു., പക്ഷേ അവിടെനിന്നും 60 കിലോമീറ്റർ മാറി ഒരു ഹൈവേ വന്നതോടുകൂടി സാൻഡേഴ്സിൻറെ ഷോപിന് മുൻപിലുള്ള റോഡിൽ വണ്ടികൾ പോകുന്നത് കുറഞ്ഞു അതുകൊണ്ട് തന്നെ റസ്റ്റോറൻൽ ആളുകളുടെ എണ്ണവും വളരെ കുറഞ്ഞിരുന്നു, കൂടാതെ റോഡുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ആ റസ്റ്റോറൻറ് പൊളിച്ചു മാറ്റേണ്ടിവന്നു.

പക്ഷേ ഇതുകൊണ്ടൊന്നും സാൻഡേഴ്സ് തളർന്നില്ല തനിക്ക് ബിസിനസ് ചെയ്യുവാൻ പറ്റിയ ഒരു പാർട്ട്ണറെ തേടി അദ്ദേഹം നടന്നു, തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയ സാൻഡേഴ്സിൻറെ കൂടെ ബിസിനസ് തുടങ്ങുവാൻ ആരും തയ്യാറായില്ല അങ്ങനെ 1091 പേരെ ആണ് ബിസിനസ് ആവശ്യവുമായി സാൻസേഴ്സ് സമീപിച്ചത് എന്നാൽ ഇവരെല്ലാം കൈയൊഴിഞ്ഞിട്ടും അദ്ദേഹം രണ്ടുദിവസം റസ്റ്റ് എടുത്തതിനു ശേഷം വീണ്ടും പാർട്ണർനെ അന്വേഷിച്ചു നടക്കുകയായിരുന്നു.

ഒടുവിൽ കെന്റുക്കി എന്ന സ്ഥലത്ത് ഒരു ഹോട്ടൽ ഉടമയെ അദ്ദേഹം സന്ദർശിച്ചു, അദ്ദേഹത്തിനു സാണ്ടെഴ്‌സിന്റെ ഫ്രൈഡ് ചിക്കൻ വളരെ ഇഷ്ടപ്പെട്ടു, അവിടത്തെ പാചകക്കാരൻ കുറച്ചുനാൾ ലീവ് ആയതിനാൽ ഹോട്ടലുടമ അദ്ദേഹത്തിനോട് അയാൾ വരുന്നതുവരെ തൻറെ വിഭവം ഉണ്ടാക്കി വിൽപന ചെയ്യുവാൻ ഉടമ്പടി ഒപ്പ് ഇട്ടു., എന്നാൽ ആളുകളുടെ തിരക്ക് കൂടിയതിനാൽ ഫ്രൈഡ് ചിക്കന് ആവശ്യക്കാർ ഏറെ ആയതിനാലും ആ ഉടമ്പടി ഒരു വർഷത്തേക്ക് ആയി കടയുടമ പുതുക്കി. പിന്നീട് നടന്നത് മുഴുവൻ ചരിത്രത്തിന്റെ ഭാഗമായിരുന്നു. ലോകത്തിലെ തന്നെ രണ്ടാമത്തെ റെസ്റ്റോറന്റ് ശൃംഖലയായി കെഎഫ്സി മാറി പിന്നീട് സാന്റേഴ്‌സിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തൻറെ 90 വയസ്സിൽ അദ്ദേഹം മരിക്കുമ്പോൾ കെഎഫ്സി ലോകമെമ്പാടും ഉള്ള ആളുകളുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിൻറെ കഠിന പരിശ്രമത്തിന്റേ ഫലമായി ലോകത്തെതന്നെ ഏറ്റവും സമ്പന്നമായ റസ്റ്റോറൻസ് മേഖലകളിലൊന്നാണ് കെഎഫ്സി അതായത് കെന്റ്വിക്കി ഫ്രൈഡ് ചിക്കൻ.