January 18, 2021

കായികമത്സര ദിനത്തിൽ അധ്യാപകരെ അനൗൺസ്‌മെന്റിൽ സഹായിച്ച വിദ്യാർത്ഥി കൈയ്യടി നേടുന്നു

സ്കൂൾ കായിക മത്സരത്തിൽ അനൗൺസ്മെൻറ് ചെയ്യാൻ സഹായിച്ച ഒരു കൊച്ചുമിടുക്കന്റെ വളരെയേറെ നർമ്മം കലർന്ന ഒരു വീഡിയോ താഴെ.

ഈ കുട്ടിയുടെ അനൗൺസ്മെൻറ് കേട്ടു കണ്ടു നിന്നവരും കേട്ടു നിന്നവരും എന്തിന് മത്സരത്തിൽ ഓടുന്നവർ വരെ അമ്പരന്നു പോയിട്ടുണ്ടാകും.. എല്ലാവരും ഒന്ന് കൈയടിച്ചു പാസാക്കുക എന്നും പറഞ്ഞ് ബാലകൻ തുടങ്ങിയിട്ട് തൻറെ കൂട്ടുകാരുടെ ഓട്ടം തീരുന്നതുവരെ ഒരു ഇത്തിരി നേരം പോലും റസ്റ്റ് ഇല്ലാതെ അവൻ അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇവൻറെ കൂടെ ഇരിക്കുന്ന ടീച്ചേഴ്സ് വരെ കുട്ടിയുടെ കഴിവു സന്തോഷിക്കുന്നതും, ചിരിക്കുന്നതും നമുക്ക് ഈ വീഡിയോയിൽ കാണാം. ട്രാക്കിൽ ഓടുന്നവരെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി ഇവൻ പറയുന്ന കാര്യങ്ങൾ വളരെ കൗതുകം ഏറിയതാണ്. നമ്മുടെ സ്കൂളിൻറെ അഭിമാനം കാക്കണം എന്നൊക്കെ അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു ഒപ്പം ഒരു കൊച്ചു ബാലകന് ആ സമയം എന്തൊക്കെ പറയാമോ അതെല്ലാം കുറച്ചു സമയത്തിന് ഉള്ളിൽ അവൻ പറഞ്ഞു തീർത്തു. ഈ കൊച്ചു മിടുക്കന് അന്നൗൺസ്മെന്റ് രംഗത്ത് ഇനിയും കഴിവു തെളിയിക്കുവാൻ ഒരുപാട് അവസരങ്ങൾ എന്തായാലും തേടി വരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.