September 24, 2020

പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ട് തെരുവ് നായ്ക്കൾ ചെയ്തത് കണ്ടോ, മനുഷ്യരോട് ഏറ്റവും നന്ദിയുള്ള ജീവി

വണ്ടിയിൽ വന്ന് അമ്മയും കൂടെയുള്ളവരും മാലിന്യം വലിച്ചെറിയുന്നത് പോലെ തന്റെ കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചിട്ട് പോയി. മനുഷ്യത്വം മരവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതൊരു വലിയ വാർത്ത അല്ലായിരിക്കാം എന്നാൽ വലിച്ചെറിഞ്ഞ കുഞ്ഞിനെ കണ്ടു തെരുവുനായ്ക്കൾ അതിൻറെ അടുത്തേക്ക് ഓടി വരികയാണുണ്ടായത്, ഈ സാഹചര്യത്തിൽ എന്തുവേണമെങ്കിലും ആ കുഞ്ഞിനു സംഭവിക്കാമായിരുന്നു, എന്നാൽ ആ അമ്മയ്ക്ക് തോന്നാത്ത മനുഷ്യത്വം കാണിച്ചുകൊണ്ട് കുഞ്ഞിനു ചുറ്റും രക്ഷാകവചം എന്നപോലെ തെരുവുനായ്ക്കൾ കുരച്ചു കൊണ്ടു നിൽക്കുകയായിരുന്നു.

ഈ സമയം ആണ് ഒരു സ്ത്രീ അതിലൂടെ നടന്നു വന്നത് തെരുവുനായകൾ അവരെ നോക്കി കുരച്ച് ഈ കുട്ടിയെ കാണിച്ചുകൊടുക്കുകയാണ് ഉണ്ടായത്.. കുട്ടിയെ കണ്ടതും കുഞ്ഞിനെ എടുത്തു കൊണ്ട് അവർ പെട്ടന്നു തന്നെ ആശുപത്രിയിൽ കൊണ്ടുപോയി മരണത്തോട് മല്ലടിക്കുന്നുണ്ടായ ആ പിഞ്ചുകുഞ്ഞ് തലനാരിഴക്ക് രക്ഷപ്പെട്ടു.

ഈ സ്ത്രീയുടെ നല്ല പ്രവർത്തി കണ്ട് എല്ലാവരും അവരെ പ്രശംസിച്ചു എന്നാൽ സിസിടിവി ദൃശ്യം എടുത്തു നോക്കിയപ്പോഴാണ് കുഞ്ഞിനോടുള്ള തെരുവുനായ്ക്കൾക്ക് ഉള്ള സ്നേഹവും കരുതലും കണ്ടു ഏവരും അമ്പരന്നത്. മനുഷ്യരെക്കാളും സ്നേഹവും കരുതലും എല്ലാം മൃഗങ്ങൾക്ക് ഉണ്ട് എന്ന് ഇൗ വാർത്ത തെളിയിക്കുന്നു.. സ്വന്തം കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ച അമ്മയെക്കാൾ വില ആ നായകൾക്ക് തന്നെയാണ്. അതിനാൽ കുഞ്ഞിനെ രക്ഷിച്ച സ്ത്രീക്കും തെരുവുനായകളും പ്രശംസ അർഹിക്കുന്നു.