October 28, 2020

ഞാൻ അവളോട്‌ ചോദിച്ചു മോളെ ഒരു പരിചയം ഇല്ലാത്ത എന്നോട് എന്തിനാ

ഹായ് കൂട്ടുകാരെ ഞാൻ വിഷ്ണു… വീട് കോട്ടയം(പൊൻകുന്നം)..
എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ ഇവിടെ പങ്കുവെക്കുന്നു….
കുറച്ചു നാളുകൾക്കു മുൻപ് ഗ്രുപ്പിൽ ഞാൻ ഒരു പോസ്റ്റ് ഇടുകയും അതു ഒരു പെണ്കുട്ടിയുടെ ശ്രദ്ധയിൽ പെടാനും ഇടയുണ്ടായി… അവൾ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ഞങ്ങൾ ചാറ്റ് ചെയ്യുകയും ചെയ്തു… ആദ്യമേ ഉള്ള പരിചയപ്പെടൽ മാത്രം ഉള്ളാരുന്നു… അതിനു ശേഷം എന്റെ പല പോസ്റ്റുകളും ആ കുട്ടി ശ്രെദ്ധിക്കുമാരുന്നു…

കുറച്ചു നാളുകൾ കഴിഞ്ഞു അവൾ എന്നോട് നമ്പർ ചോദിച്ചു… കുറെ മെസ്സേജ് അയച്ചിട്ടു റിപ്ലൈ കിട്ടാഞ്ഞത് കൊണ്ടു അവൾ വോയ്സ് കാൾ ചെയ്തു എന്റെ നമ്പർ ചോദിച്ചത്… നമ്പർ ഞാൻ കൊടുക്കുകയും ചെയ്തു… നേരിട്ടു പരിചയം ഇല്ലേലും അവൾ എന്നെ ഏട്ടാ എന്നാണ് വിളിച്ചിരുന്നത്… സ്വന്തം എട്ടാനായിട്ടാണ് അവൾ എന്നെ കണ്ടതും… ഫോൺ വിളിച്ചിട്ടു എന്നോട് പറഞ്ഞു ഏട്ടാ എന്റെ കല്യാണമാണ് ഏട്ടൻ ഉറപ്പായും വരണമെന്ന്… കൊല്ലം ജില്ലയിൽ കടക്കൽ എന്ന സ്ഥലത്താണ് അവളുടെ വീട്… ഞൻ പറഞ്ഞു മോളെ വരാമെന്നു ഉറപ്പൊന്നും പറയില്ല എങ്കിലും ശ്രെമിക്കാം എന്നു പറഞ്ഞു ….

എന്തായാലും പോയേക്കാം എന്നു ഞാനും തീരുമാനിച്ചു… ഒരു തവണ കടക്കൽ എന്ന സ്ഥലത്ത് ഞാൻ ഒരു വർക്കിന്‌ പോയതുകൊണ്ടു വഴി അറിയാരുന്നു… ഞാൻ അവിടെ ചെന്നു… അവൾ പറഞ്ഞു തന്ന ലൊക്കേഷൻ ഒക്കെ വെച്ചു ഞാൻ അവിടെ ചെന്ന്… ഒരു വലിയ രണ്ടു നില വീട്… വഴിയിൽ കുറച്ചു വണ്ടികൾ ഒക്കെ കിടപ്പുണ്ട്… ഒരു കല്യാണ വീട് തന്നെ… അപ്പോൾ എല്ലാം എന്റെ മനസിൽ ഒരു ഭയം ഉണ്ടാരുന്നു… ഇപ്പോളത്തെ കാലമല്ല നമ്മളെ പറ്റിക്കാൻ ആരേലും സ്രെമിക്കുന്നതാണോ…രണ്ടും കൽപ്പിച്ചു ഞാൻ അവിടെ നിന്നു ബസ്സ് ഡ്രൈവറോട് തിരക്കി…

ചേട്ടാ ഇതു ആതിരയുടെ വീടല്ലേ… ഇന്ന് കല്യാണമല്ലേ എന്നൊക്കെ ചോദിച്ചു .. മാത്രമല്ല കല്യാണ വണ്ടിയിൽ ചെറുക്കന്റെയും പെണ്ണിന്റെയും ഫോട്ടോ കണ്ടപ്പോൾ ബോധ്യമായി… ഞാൻ വീടിന്റെ മുറ്റത്ത് ചെന്നു അവളെ ഫോൺ വിളിച്ചു… ഫോൺ എടുത്തത് അവളുടെ അമ്മ ആയിരുന്നു… ആതിരയുടെ കയ്യിൽ കൊടുക്കാമെനന്നു പറഞ്ഞു ഫോൺ കൊടുത്തു… ചേട്ടായി എവിടാ എന്നു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു നിന്റെ വീടിന്റെ മുറ്റത്ത് ഉണ്ടെന്നു… അവൾ എന്റെ അടുത്തേക്ക് വന്നു… എന്നെ വിളിച്ചോണ്ടു വീട്ടിൽ കയറ്റി അമ്മയെയും അച്ഛനെയും പരിചയപ്പെടുത്തി… പാവം അച്ഛനും അമ്മയും… പണം ഉണ്ടേലും അവർക്ക് അതിന്റെ അഹങ്കാരം ഒന്നുമില്ല…. ഞാൻ കാപ്പി കുടിയൊക്കെ കഴിഞ്ഞു സിറ്റ്ഔട്ടിൽ ഇരിക്കുമ്പോൾ അകത്തു നിന്നു ആതിരയുടെ ശബ്‌ദം…” അമ്മേ വിഷ്ണു ഏട്ടൻ എവിടെ ഇങ്ങോട്ടു വരാൻ പറയു…

” ഞാൻ അകത്തേക്ക് ചെന്നു… ദക്ഷിണ മേടിക്കാനായിരുന്നു … ഞാൻ പറഞ്ഞു വേണ്ട മോളെ അതൊന്നും ശെരിയവില്ല.. അതോണ്ട് വേണ്ട സാരമില്ല എന്നു ഞാൻ പറഞ്ഞു… അതൊന്നും പറ്റില്ല ഏട്ടൻ വാങ്ങണം കാരണം എനിക്ക് സ്വന്തമായി ഏട്ടന്മാർ എനിക്ക് ഇല്ല… അതുകൊണ്ടു ഏട്ടന്റെ സ്ഥാനത്തു നിന്നു എന്നിൽ നിന്ന് ഈ ദക്ഷിണ മേടിക്കണം എന്നു… ഞാൻ ആ നിമിഷം അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി… അവർ പറഞ്ഞു മോനെ പെങ്ങൾ സന്തോഷത്തോടെ തരുന്നതല്ലേ മോൻ വാങ്ങിച്ചോളാൻ… ഒരു നിമിഷം എന്റെ കണ്ണു നിറഞ്ഞു പോയി…

ഞൻ അവളോട്‌ ചോദിച്ചു.. മോളെ ഒരു പരിചയം ഇല്ലാത്ത എന്നോട് എന്തിനാ എങ്ങനെ.. അപ്പോൾ അവൾ പറഞ്ഞു ഏട്ടാ ആങ്ങള പെങ്ങൾ ബന്ധം വരണേൽ ഒരമ്മക്കു ജനിക്കണമെന്നോ ഒരേ രക്തബന്ധം ആവണമെന്നോ ഇല്ല… അതൊക്കെ നമ്മളുടെ മനസിൽ തോന്നേണ്ട കാര്യമാണ്… അതുകൊണ്ടു ഏട്ടൻ കരയുകയല്ല വേണ്ടത് മറിച്ചു സന്തോഷിക്കുകയാണ് വേണ്ടതെന്നു… വീട്ടിൽ നിന്ന് കല്യാണ മണ്ഡപത്തിലേക്കു പോകാനായി ഇറങ്ങി… എന്നോട് അവൾ പറഞ്ഞു ഏട്ടാ ചോറുണ്ടിട്ടെ പോകാവുള്ളു..

ഞാൻ ഇടക്ക് ശ്രെദ്ധിക്കും ഏട്ടൻ മുങ്ങുന്നുണ്ടോ എന്നു… കല്യാണം കഴിഞ്ഞു സദ്യയും കഴിഞ്ഞു ആതിരയെ യാത്ര അയക്കാൻ ഉള്ള സമയം ആയി… പോകുവാൻ വേണ്ടി കാറിൽ കയറുന്നതിനു മുൻപ് അവൾ എന്നോട് പറഞ്ഞു ” ഏട്ടന്റെ പെങ്ങളുട്ടി പോവാണുട്ടോ ” അതും പറഞ്ഞു അവൾ ഒരു കരച്ചിലും കൂടെ… അതു കണ്ടപ്പോൾ എന്റെ മിഴികൾ അറിയാതെ നിറഞ്ഞു പോയി….

ഈ ഒരു അനുഭത്തിൽ തിന്നു എനിക്ക് ഒന്നു മനസിലായി സ്നേഹബന്ധം എന്തും ആയിക്കോട്ടെ… ഒരു ഏട്ടൻ പെങ്ങൾ ബന്ധം ഉണ്ടാവാണേൽ ഒരു അമ്മയുടെ വയറ്റിൽ ജനിക്കണമെന്നോ ഒരു രക്തം ആകണമെന്നോ ഇല്ല… അതൊക്കെ ഓരോ വ്യക്തിയുടെയും മനസ്സിൽ തൊന്നേണ്ടത് ആണ്… ഇത് എനിക്ക് അവൾ പഠിപ്പിച്ചു തന്നതാണ്… ആതിര അവളാണ് യഥാർഥ പെങ്ങൾ…