January 27, 2021

വൃത്തിയുള്ള അടുക്കള സ്വന്തമാക്കാൻ ഈ 8 കാര്യങ്ങൾ അറിയാം, കിടിലം അടുക്കള നിങ്ങൾക്കും സ്വന്തം

എല്ലാ വീട്ടമ്മമാരുടേയും അല്ലെങ്കിൽ വീട്ടിൽ ഉള്ളവരുടെയും ആവശ്യമാണ് അടുക്കള നല്ല വൃത്തിയിൽ ഇരിക്കണം എന്ന്. വൃത്തിയുള്ള അടുക്കളയിൽ നല്ല രീതിയിൽ പാചകം ചെയ്യാൻ പറ്റും അതാണ് നമ്മുടെ ആരോഗ്യത്തിനും ഏറ്റവും നല്ലത്. എന്നാൽ പലപ്പോഴും നമുക്കത് സാധിക്കാറില്ല കാരണം ജോലികൾ പിന്നെ ചെയ്യാനായി മാറ്റിവെക്കുന്നതുകൊണ്ടാണ് കൂടുതലും നമുക്ക് കിച്ചെൺ വൃത്തിയുള്ളതായി സൂക്ഷിക്കാൻ പറ്റാത്തത്. ഈ വീഡിയോയിൽ കിച്ചൻ വൃത്തിയായി സൂക്ഷിക്കുവാനുള്ള 8 ടിപ്പുകൾ പറഞ്ഞുതരുന്നു. ആദ്യത്തേത് എപ്പോഴും ഏറ്റവും കൂടുതൽ ആവശ്യമുള്ള സാധനങ്ങൾ മാത്രമേ കിച്ചണിലെ കൗണ്ടർ ടോപ്പിൽ വെക്കുവാൻ പാടുകയുള്ളൂ ബാക്കിയുള്ളതെല്ലാം കബോർഡിൽ വച്ചിരുന്നാൽ പെട്ടെന്ന് നോക്കുമ്പോൾ അഭംഗിയായി തോന്നുകയില്ല. പിന്നെ കൗണ്ടർ ടോപ്പ് എപ്പോഴും തുടച്ചു വൃത്തിയാക്കി ഇടാനും നോക്കണം.

അടുത്തത് ഏറ്റവും കൂടുതൽ ദേഷ്യം ഉള്ള പണി പാത്രം കഴുകൽ ആയിരിക്കും എന്നാൽ ഉപയോഗിച്ച പാത്രങ്ങൾ കൂട്ടി വയ്ക്കാതെ അപ്പൊ തന്നെ കഴുകിയാൽ നമ്മുക്ക് ആ പണി എളുപ്പമാകും, മാത്രമല്ല ഉപയോഗിച്ച പാത്രം സിങ്കിൽ ഒരുപാട് നേരം വച്ചിരുന്നാൽ അണുക്കൾ കൂടുവാനുള്ള സാധ്യതയേറെയാണ് അതിനാൽ
ഒരുപാട് പാത്രങ്ങൾ ആകുന്നതിനു മുമ്പ് തന്നെ എല്ലാം വൃത്തിയാക്കുക. ഇനി അടുത്ത ടിപ്പ് കിച്ചണിലെ സാധനങ്ങൾ എടുത്തത് അതേ സ്ഥാനത്തുതന്നെ
തിരിച്ചു വെക്കണം എന്നതാണ്. അത് നമുക്ക് സമയം ലാഭിച്ച് തരും ഒപ്പം ഇടയ്ക്കിടയ്ക്ക് സാധനങ്ങൾ ഓർഗനൈസ് ചെയ്യേണ്ട ആവശ്യമില്ല.

പിന്നെ അടുക്കളയിൽ പച്ചക്കറികൾ അരിയുമ്പോൾ അതിൻറെ വേസ്റ്റ് കൗണ്ടർ ടോപ്പിൽ അവിടെയുമിവിടെയും ആയിട്ട് ഇടാതെ എല്ലാംകൂടി ഒരു പേപ്പറിലോ പാത്രത്തിലോ ആക്കി വെച്ച് അരിഞ്ഞു കഴിയുമ്പോൾ വേസ്റ്റ് ബിന്നിൽ ഇടാവുന്നതാണ്, ഇങ്ങനെ എല്ലാം കൂട്ടി വച്ചാൽ പെട്ടെന്ന് തന്നെ എടുത്തു കളയാൻ എളുപ്പമുണ്ട്. പിന്നെ സമയം ലാഭിക്കുവാൻ വേണ്ടി കുക്കിംഗിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ നമ്മുടെ കയ്യെത്തുംദൂരത്ത് ഉള്ള കബോർഡിൽ തന്നെ വയ്ക്കുക
അപ്പോൾ എടുക്കാൻ എളുപ്പമുണ്ട് തിരിച്ചു വയ്ക്കുവാനും ബുദ്ധിമുട്ടില്ല.

അടുത്തതായി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് നമ്മൾ പ്ലേറ്റുകളും ഭക്ഷണങ്ങൾ ആക്കി വയ്ക്കുന്ന പാത്രങ്ങളും എല്ലാം കഴുകാറുണ്ട് അതിൻറെ ഒപ്പം സിങ്കില് മറ്റു പാത്രങ്ങൾ കിടപ്പുണ്ട് എങ്കിൽ അതും കൂടി അതോടൊപ്പം കഴുകുക ഇങ്ങനെ ചെയ്യുമ്പോൾ ഭക്ഷണം കഴിച്ചു വരുമ്പോൾ നമുക്ക് കഴുകേണ്ട പാത്രങ്ങൾ കുറവായിരിക്കും. ശേഷം ഭക്ഷണം കഴിച്ചു വന്നു ഉപയോഗിച്ച പാത്രങ്ങൾ എല്ലാം കഴിക്കുന്നതോടൊപ്പം കൗണ്ടർ ടോപ്പും, സിങ്കും എല്ലാം ഒന്നുകൂടി തുടച്ചു വയ്ക്കുന്നത് നല്ലതാണ്. ഇനി രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് അടുക്കളയുടെ എല്ലാ ഭാഗവും ഒന്നു വൃത്തിയാക്കുക ഒപ്പം എല്ലാ പാത്രങ്ങളും കഴുകി വയ്ക്കുക, സാധനങ്ങൾ എടുത്തത് അതാതു സ്ഥലത്ത് തന്നെ വെക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്തതിനു ശേഷം രാവിലെ എഴുന്നേൽക്കുമ്പോൾ അടുക്കള കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരിക്കും അതിലൂടെ നമുക്ക് ഉന്മേഷവും തോന്നും.