നമ്മുടെ എല്ലാവരുടെ വീടുകളില്ലും എന്തായാലും ഒരു നെയിൽ കട്ടർ അഥവാ നഖം വെട്ടി എങ്കിലും ഉണ്ടാകും. അതിൽ മിക്കവരുടെ കയ്യിൽ ഉള്ളതിലും നഖം വെട്ടുന്ന സംഭവം അല്ലാതെ തന്നെ വേറെ ഒന്നോ രണ്ടോ ബ്ലേഡ് പോലെയുള്ള സാധനങ്ങൾ അതിലേക്ക് അറ്റാച്ച് ചെയ്ത് ഇരിക്കുന്നത് കാണാം പക്ഷേ അതെ എന്തിനൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് ആർക്കും വലിയ പിടി ഉണ്ടാകില്ല, ചിലരത് നഖത്തിനുള്ളിലെ അഴുക്ക് ക്ലീൻ ചെയ്യാൻ ആണ് ഉപയോഗിക്കുന്നത് എന്നാൽ വേറെയും പല ഉപയോഗങ്ങൾ അതുകൊണ്ട് ഉണ്ട്.
ഈ സംഭവം കൊണ്ടു എളുപ്പം നമുക്ക് സോഡാ കുപ്പിയുടെ അടപ്പ് എല്ലാം തുറക്കാൻ സാധിക്കും,കൂടാതെ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന നെയ്യ്, മിൽക്ക് മെയ്ഡ് പോലെയുള്ള സാധനങ്ങളുടെ മുകൾഭാഗം തുറക്കണമെങ്കിൽ ഇനി കത്തിയെടുത്ത് കുത്തി നാശം ആകേണ്ട കാര്യമില്ല, ഇത് ഉപയോഗിച്ച് ഈസിയായി നല്ല വൃത്തിക്ക് തുറക്കുന്ന രീതി വീഡിയോയിൽ കാണിക്കുന്നുണ്ട്. നഖത്തിന്റെ ഉള്ളിലെ അഴുക്ക് കളയുക അല്ലാതെ ഈ രണ്ട് ഉപയോഗങ്ങൾ ഉള്ളതിനാൽ തീർച്ചയായും ഇനി നഖം വെട്ടി കിട്ടുമ്പോൾ ഈ പറഞ്ഞ കാര്യങ്ങൾക്കായി ഒരെണ്ണം മാറ്റി വയ്ക്കാവുന്നത് നല്ലതായിരിക്കും.