ഭാമ വിവാഹ ശേഷം മാധ്യമങ്ങളെ കാണുന്നു, ഇരുവർക്കും വിവാഹ മംഗള ആശംസകൾ നൽകി മലയാളികൾ

സിനിമ നടി ഭാമയുടെ വിവാഹം ഇന്ന് ജനുവരി 30, 2020ൽ വിൻഡ്സർ കൺവെൻഷണൽ സെൻററിൽ വെച്ച് നടന്നു. അരുൺ ആണ് വരൻ. കുറച്ചുനാളുകൾക്കു മുമ്പ് ഭാവി വരനുമായുള്ള ഫോട്ടോ ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വിവാഹ ചടങ്ങുകളിൽ ഭാമ സിംപിൾ ആയ ആന്റിക്ക് ഗോൾഡ് ആണ് ധരിച്ചിരുന്നത്. തന്റെ ആദ്യ സിനിമയിലെ നായകൻ ആയ വിനു മോഹൻ ഭാര്യ വിദ്യ മോഹൻ, മിയ, സുരേഷ് ഗോപി എന്നിവർ എല്ലാം നേരത്തെ തന്നെ ചടങ്ങിന് എത്തിച്ചേർന്നിരുന്നു.

കഥകളി കലാരൂപങ്ങളാണ് അതിഥികളെ സ്വീകരിക്കാൻ വേണ്ടി മുൻപിൽ തന്നെ ഉണ്ടായിരുന്നത്. വിവാഹത്തിന് വളരെ ചുരുക്കം പേര് മാത്രം ഉണ്ടായിരുന്ന ചടങ്ങ് ആയിരുന്നു എന്ന് ഭാമ മാധ്യമങ്ങളോട് പറയുന്നു. ഇപ്പൊൾ സോഷ്യൽ മീഡിയ മുഴുവൻ ഭാവനയ്ക്കും അരുണിനും വിവാഹ മംഗള ആശംസകൾ നേരുകയാണ്.

You may also like...