January 19, 2021

എന്താണ് കൊറോണ വൈറസ് ? വൈറസ് ഏതെല്ലാം രാജ്യങ്ങളിൽ ? നിർദേശങ്ങൾ എന്തെല്ലാം ? വിശദമായി അറിയാം

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലാണ് ഈ രോഗാവസ്ഥ ആദ്യം കണ്ടു വന്നത് എന്നാൽ ചൈനയിൽ ഇത് എത്തിയതോടെ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ ആണ് ഇന്ത്യൻ സംസ്ഥാനം എടുത്തിരുന്നത്., പക്ഷേ നിർഭാഗ്യവശാൽ ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കേരളത്തിലേക്ക് എത്തിയ വിദ്യാർത്ഥിയെ സംശയം തോന്നി പരിശോധിച്ചപ്പോൾ കുട്ടിക്ക് ഇൗ രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചു, അതിനാൽ കുട്ടിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു. കുട്ടിക്ക് കുഴപ്പം ഒന്നുമില്ലെന്നും നാലാഴ്ചയ്ക്ക് ഉള്ളിൽ രോഗം ഭേദമാകും എന്നും ആരോഗ്യ ഉദ്യോഗസ്ഥർ ഉറപ്പുനൽകുന്നു. ഭയപ്പെടേണ്ട ആവശ്യമില്ല എന്നും ജാഗ്രത മാത്രം മതിയെന്നും സർക്കാർ നമ്മളോട് പറയുന്നുണ്ട്, മൃഗങ്ങളിൽ നിന്നും പടരുന്ന ഈ രോഗത്തെ ചെറുക്കാനായി പലതരം മാർഗങ്ങളും സർക്കാർ ഉപദേശിക്കുന്നു.