ബിഗ്ബോസ് ഹൗസിലെ സുജോ മാത്യു എന്ന പേരിനോടൊപ്പം വളരെ കുറച്ചു നാളുകൾ വരെ കേട്ടിരുന്ന പേര് അലക്സാന്ദ്രയുടെ ആണ് എന്നാൽ പവൻ ജിനോ തോമസിന്റെ വരവോടെ അത് മാറി സഞ്ജന ആയി. സിജോ ഇത് അംഗീകരിക്കുന്നില്ല എങ്കിലും അവിടെയുള്ള മറ്റു മത്സരാർത്ഥികൾക്കും ഒപ്പം ജനങ്ങൾക്കും സഞ്ജനയെ കുറിച്ച് അറിയുവാനും ഇവർ തമ്മിൽ ബന്ധമുണ്ടോ എന്ന് മനസ്സിലാക്കാനും ഏറെ താല്പര്യപ്പെടുന്നു ഉണ്ട്.
അങ്ങനെ ഇരിക്കെ ആണ് ഏഷ്യാനെറ്റ് സഞ്ജനയുടെ ഓൺലൈൻ ഇൻറർവ്യൂ എടുത്തത്. അതിൽ സഞ്ജനയോട് സുജോയുടെ പെർഫോമൻസിനെ പറ്റിയും ഒപ്പം പവനെ കുറിച്ചും അലക്സാന്ദ്രയെ കുറിച്ചും, പവൻ അവിടെ വന്നു തുറന്നു പറഞ്ഞ കാര്യങ്ങളുടെ സത്യവസ്ഥയെ പറ്റിയും, സുജയും സഞ്ജനയുമായുള്ള ഇപ്പോഴത്തെ ബന്ധത്തെക്കുറിച്ചും ഇനി എങ്ങനെ ആയിരിക്കും എന്ന് എല്ലാം ചോദിക്കുന്നുണ്ട്. അതിനു സഞ്ജന മറുപടിയും നൽകുന്നു. ഇതിലൂടെ സഞ്ജന സുജോയുമായുള്ള ബന്ധത്തെ പറ്റി പറയാതെ പറയുന്നത് കാണാം.