January 19, 2021

എന്തൊരു ബുദ്ധിയാ! പാഴ്സൽ കിട്ടുന്ന അലുമിനിയം ഫോയിൽ കൊണ്ട് ഒരു കിടിലം ഉപയോഗം കാണാം, കലക്കി

അലുമിനിയം ഫോയിൽ ഇനി വേസ്റ്റ് ആക്കി കളയാതെ വീടിന് ഭംഗി കൂട്ടുന്ന ഒരു വസ്തു അത്കൊണ്ട് ഉണ്ടാക്കാവുന്നതാണ്.

കടയിൽ നിന്ന് മധുര പലഹാരങ്ങൾ വാങ്ങുമ്പോഴും, പാഴ്സൽ വാങ്ങുമ്പോഴും അലുമിനിയം ഷീറ്റ് അല്ലെങ്കിൽ ബോക്സ് നമുക്ക് ലഭിക്കാറുണ്ട് ഇത് വച്ച് അല്പം ക്രാഫ്റ്റ് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഉണ്ടാക്കാൻ പറ്റുന്ന ഫ്ലവർവെയ്സുകളിൽ വയ്ക്കാവുന്ന ഭംഗിയുള്ള ഫ്ലവേഴ്സ് ഉണ്ടാക്കാൻ സാധിക്കും. ഇത് ഉണ്ടാക്കുവാൻ അത്ര കഴിവോ കാര്യങ്ങളോ വേണമെന്നില്ല മാത്രമല്ല അല്പം അലുമിനിയം ഫോയില്ലും, ചുള്ളികമ്പ്, പശയും ഉണ്ടെങ്കിൽ നമുക്ക് എളുപ്പം ഇത് ഉണ്ടാക്കാം.

അതിനായി അലുമിനിയം ഫോയിലിന്റെ ഷീറ്റ് ചെറുതായി മുറിച്ച് അത് ചുരുട്ടി ഓരോ ഉണ്ടായാക്കി വെക്കണം ഒപ്പം നമ്മൾ പാഴ്സൽ കിട്ടുന്ന അലുമിനിയം ഫോയിൽ ബോക്സ് മുറിച്ച് അതുകൊണ്ട് ഫ്ലവർ ഉണ്ടാക്കി ഈ പൂവിൻറെ നടുവിൽ ഓരോ ബോൾസ് ഒട്ടിച്ചു കൊടുക്കുകയാണ് വേണ്ടത്. എന്നിട്ട് കുറച്ച് ചുള്ളിക്കമ്പുകൾ എടുത്ത് അതിൽ ബ്ലാക്ക് കളർ പെയിൻറ് അടിച്ച് ഈ പൂക്കളും ഉണ്ടകളും കമ്പിന്റെ പലസ്ഥലങ്ങളിലായി ഒട്ടിച്ചു കൊടുത്തു ഫ്ലവർ വെയിസിൽ ഇട്ടു വയ്ക്കാം.