July 25, 2021

ഇനിയില്ല പെൻഷൻ, 5.9 ലക്ഷം ആളുകളുടെ പെൻഷൻ ഇനി വെറും അസാധു – ആരൊക്കെ എന്ന് അറിയാം

ജനുവരി 31 2020-ഓടെ സാമൂഹിക സുരക്ഷാ പദ്ധതി പെൻഷൻ കൈപ്പറ്റാൻ ഉള്ള അവസരം അപേക്ഷിക്കാത്തവർക്കു നഷ്ടമായിരിക്കുന്നു. 57.79 ലക്ഷം ആളുകളിൽനിന്ന് 5.90 ആളുകൾ ഇനി അപേക്ഷ വെക്കാനുണ്ട് അതിനർത്ഥം ഏകദേശം 70 കോടി രൂപ സർക്കാരിന് ലാഭം. പലരും പെൻഷൻ സ്കീമിനെ പറ്റി അറിയാത്തവർ ഉണ്ടാകും അല്ലെങ്കിൽ പല സാഹചര്യത്താൽ അപേക്ഷ വേക്കാത്തവരും ഉണ്ടാകും.

അതിൽ ഓരോ വിഭാഗം പെൻഷൻ പദ്ധതികളിൽ ഇനി അപേക്ഷിക്കാനുള്ളവരുടെ എണ്ണം നമുക്ക് നോക്കാം. കർഷകത്തൊഴിലാളി പെൻഷനുകളിൽ 50800 പേരോളം ഇനി അപേക്ഷിക്കാൻ ഉണ്ട്, 2,30,000 പേരോളം വാർദ്ധക്യപെൻഷൻ കൈപ്പറ്റാൻ ബാക്കിയുണ്ട്, ഭിന്നശേഷിയുള്ളവരിൽ 34000 ആളുകൾ അപേക്ഷിക്കാൻ ഉണ്ട്, അവിവാഹിത പെൻഷൻ 4800 പേരോളം കൈപ്പറ്റുവാൻ ബാക്കിയുണ്ട്. ഏകദേശം 89,000 പേരോളം വിധവാപെൻഷനിൽ നിന്ന് അനർഹർ ആകുന്നു, 1,50,000 പേരോളം ക്ഷേമനിധി പെൻഷൻ കൈപ്പറ്റുവാൻ ബാക്കിയുണ്ട്. മേൽപ്പറഞ്ഞ പെൻഷനുകളിൽ ഇനിയും അപേക്ഷിക്കാത്ത അർഹരായ ആളുകൾക്ക് ഇനി മുതൽ പെൻഷൻ ലഭിക്കുകയില്ല എന്ന് ഗവൺമെൻറ് പറഞ്ഞു കഴിഞ്ഞു. ഇനി ഒരു ചാൻസ് ഗവൺമെൻറ് തരും എന്ന് തോന്നുന്നില്ല..