January 19, 2021

ഒരു സന്തോഷ വാർത്ത, 88% ആളുകളും അർഹരാക്കുന്ന പുതിയ പെൻഷനെ കുറിച്ചറിയാം, ഉപകാരപ്പെടും

കേന്ദ്ര സർക്കാറിൻറെ പുതുക്കിയ പെൻഷൻ സ്കീം 18 വയസ്സുമുതൽ അൻപത് വയസ്സ് വരെയുള്ളവർക്ക് ആശ്വാസമാകുന്നു. എല്ലാവർക്കും 60 വയസ്സിനുശേഷം വാർദ്ധക്യ പെൻഷൻ എന്ന രീതിയിൽ 3000-5000 രൂപ നൽകുന്നതായിരുന്നു മുൻപത്തെ സ്കീം.. എന്നാൽ ഈ വർഷം അതിന് മാറ്റങ്ങൾ വരുത്തുന്നുണ്ട്. 18 വയസ്സുമുതൽ 40 വയസ്സുവരെയുള്ളവർക്ക് മാത്രം അപേക്ഷിക്കാവുന്ന ഈ പദ്ധതിയിൽ ഇപ്പോൾ 18- 50 വയസ്സ് വരെ അപേക്ഷിക്കാം എന്ന് ആക്കുന്നു. കൂടാതെ 3000,5000 എന്ന എമൗണ്ട് പതിനായിരത്തിലേക്ക് എത്തിക്കുവാൻ ആണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. തീർച്ചയായും ഇതിന് അനുസരിച്ച് നമ്മൾ അടക്കേണ്ട പ്രീമിയം കൂടും എന്നിരുന്നാലും വാർദ്ധ്യക കാലത്ത് അതൊരു ആശ്വാസം തന്നെ ആയിരിക്കും. കൂടാതെ വ്യാപാരികൾക്കും കർഷകർക്കും എല്ലാം പ്രത്യേകം പരിഗണനകൾ നൽകി കൊണ്ട് പദ്ധതികൾ ഒരുങ്ങുന്നുണ്ട്.