November 27, 2020

ഇനിയും ഈ മണ്ടത്തരം ആവർത്തിക്കാതിരിക്കാൻ അറിയുക, ഫോണിലെ ചാർജ് പെട്ടന്ന് തീരുന്നുണ്ടോ ?

ഫോണിലെ ചാർജ് പെട്ടന്ന് തീരുന്ന പ്രശ്നമുണ്ടോ? ഫുൾ ചാർജ് ആക്കി വെച്ചാലും കുറച്ചുനേരം ഉപയോഗിച്ച് കഴിഞ്ഞാൽ അപ്പോൾ ബാറ്ററി ലോ എന്ന് കാണിക്കും, അങ്ങനെ ആകുമ്പോൾ നമുക്ക് ദിവസേന ഒന്നിൽ കൂടുതൽ തവണ ഫോൺ ചാർജ് ചെയ്യേണ്ടിവരും ഇത് ഫോണിന്റെ ബാറ്ററിക്കു വളരെ ദോഷം തന്നെയാണ്.

നമ്മുടെ ഫോണുകളിൽ തെറ്റായ രീതിയിൽ നമുക്ക് അറിയാത്തതുകൊണ്ട് ചെയ്തു വയ്ക്കുന്ന ചില കാര്യങ്ങളാൽ ഫോണിലെ ചാർജ് പെട്ടെന്ന് കുറയുന്നു അതൊന്നു ശരിയാക്കിയാൽ എളുപ്പം ചാർജ്ജ് നിൽക്കും പിന്നെ നമ്മുടെ സെറ്റിംഗ്സിൽ പോയി ചാർജ് അധികം നേരം നിൽക്കാൻ തക്കവണ്ണം ഓപ്ഷൻസ് മാറ്റിയാലും ഗുണമുണ്ടാകും.

അതുകൊണ്ട് ചാർജ് പെട്ടെന്ന് ഇറങ്ങാതെ ഇരിക്കാൻ താഴെ പറയുന്ന പൊടിക്കൈകൾ പ്രാവർത്തികം ആക്കിയാൽ അത്യാവശ്യ സമയങ്ങളിൽ ഫോണിൻറെ ചാർജ് ഏറെനേരം നിൽക്കുകയും ചെയ്യും ഒപ്പം ഇടയ്ക്കിടയ്ക്കു ചാർജിൽ ഇട്ട് ഫോണിന്റെ ബാറ്ററി കേട് ആക്കുകയും വേണ്ട.

അതിനായി നമ്മൾ ചെയ്യേണ്ടത്:

1. നമ്മുടെ ഫോൺ ഇപ്പോഴും ബാറ്ററി സേവർ മോഡിൽ ഇടുക.

2. ഫോണിലെ ആനിമേഷൻ, ട്രാൻസിഷൻ ഇഫക്റ്റുകൾ ഓഫ് ചെയ്യാൻ നോക്കണം.

3. ഇനി നിങ്ങളുടെ ഫോണുകളിൽ ഇന്റലിജെന്റ് പവർ സേവിങ് മോഡ് ഉണ്ടെങ്കിൽ അത് ഓൺ ചെയ്ത് ഇടാവുന്നതാണ്.

4. ഇപ്പോഴും ഫോണിലെ ബ്രൈറ്റ്നെസ്സ് ഫുൾ ആക്കി ഇടാതെ ലോ അല്ലെങ്കിൽ മീഡിയം ആക്കി ഇടുക.

5. നമ്മളറിയാതെ ഫോണിൻറെ ബാഗ്രൗണ്ടിൽ പലതരം ആപ്പുകൾ വർക്ക് ചെയ്യുന്നുണ്ട് അത് ഓഫ് ചെയ്തിട്ടാൽ
ചാർജ് പെട്ടെന്ന് കുറയുന്നത് തടയാം.

6. ഇപ്പോഴും തൊട്ടുമുൻപായി എടുക്കുന്ന ആപ്ലിക്കേഷൻസ് ക്ലീൻ ചെയ്തു ഇട്ടാൽ ചാർജ് കുറയുന്നത് കുറയ്ക്കാം.

7. ഫോൺ വൈബ്രേറ്റ് ചെയ്യുന്നതിലൂടെ കൂടുതൽ ചാർജ് നഷ്ടമാകുന്നു അതിനാൽ
ഫോണിലെ വൈബ്രേഷൻസ് ഓഫ് ചെയ്തിട്ടാൽ നന്നായിരിക്കും.

8. അനാവശ്യമായി വൈഫൈ, ജി.പി.എസ്, ബ്ലൂടൂത്ത് എന്നിവ ഓൺ ആയി കിടക്കുന്നുണ്ടെങ്കിൽ ഉടനെ തന്നെ അത് ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം.

9. ഫോണിൻറെ ബാഗ്രൗണ്ടിൽ ചലിക്കുന്ന വാൾപേപ്പർ കൊടുക്കാതെ സാധാ വാൾപേപ്പർ കൊടുക്കാൻ ശ്രമിക്കണം.

10. ഫോൺ ഇടയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതും, ആവശ്യമില്ലാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നതും നല്ലതായിരിക്കും.

മേൽപ്പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ഫോണിൽ ചെയ്താൽ തീർച്ചയായും പെട്ടെന്നുതന്നെ ചാർജ് ഇറങ്ങുന്നത് നമുക്ക് ഒഴിവാക്കാം. ഇതിൽ ഓരോന്നും എങ്ങനെയൊക്കെയാണ് ഫോണുകളിൽ ചെയ്യുന്നത് വീഡിയോയിൽ കാണിക്കുന്നു.