ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇതുണ്ടാകില്ലായിരുന്നു, സംഭവിച്ചത് വെളിപ്പെടുത്തി യാത്രക്കാരിയായ യുവതി

കഴിഞ്ഞ ദിവസം സംഭവിച്ച കല്ലട ബസ് അപകടത്തിൻറെ സത്യാവസ്ഥ വെളിപ്പെടുത്തി പെൺകുട്ടി ലൈവിൽ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബാംഗ്ലൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന കല്ലട ബസ് മൈസൂർ-ഹുൻസൂർ എന്ന സ്ഥലത്തുവച്ച് ആക്സിഡൻറ് ആവുക ആയിരുന്നു, അതിൽ ഒരു പെൺകുട്ടി മരിക്കുകയും പലർക്കും പരിക്ക് ഏൽക്കുകയും ഉണ്ടായി. എന്നാൽ മരിച്ച കുട്ടിയുടെ തൊട്ടടുത്തു ഇരിക്കുന്നുണ്ടായ പെൺകുട്ടി ആണ് ലൈവിൽ വന്നിരിക്കുന്നത്.

ഈ ലൈവ് വരാൻ തന്നെ കാരണം ഇത്രയും വലിയ അപകടം ഉണ്ടായത് പലരും അറിഞ്ഞിട്ടില്ല എന്നതുകൊണ്ടും, തെറ്റായ കാര്യങ്ങളാണ് ഈ അപകടത്തിനെ പറ്റി പ്രചരിക്കുന്നത് എന്നുള്ളതുകൊണ്ട് കൊണ്ടാണ് എന്ന് പെൺകുട്ടി പറയുന്നു.

ഈ പെൺകുട്ടിക്കും കഴുത്തിൽ സാരമായ പരിക്ക് ഏറ്റിട്ടുണ്ട്. മറ്റൊരു വാഹനത്തിന്റെ രക്ഷിക്കാൻ വേണ്ടിയാണ് ബസ് വെട്ടിച്ചത് എന്ന് പ്രചരിക്കുന്നുണ്ട് എന്നും എന്നാൽ ബസ് ഡ്രൈവറുടെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചത് എന്ന് പെൺകുട്ടി പറയുന്നു, അയാൾ ബാംഗ്ലൂരിൽ തൊട്ട് പരിധിവിട്ട് സ്പീഡിലാണ് ഓടിച്ചിരുന്നത് എന്നും അത് മൂലമാണ് അപകടം സംഭവിച്ചതെന്നും എല്ലാം കുട്ടി വിഡിയോയിൽ പറയുന്നുണ്ട്.

ഈ അപകടത്തിന് പറ്റി കൂടുതൽ വിവരണങ്ങൾ ഇതിനുപിന്നിലെ ആളുകളെ പറ്റി എല്ലാം വീഡിയോയിൽ പറയുന്നു. ഈ ലൈവ് എത്തേണ്ടവരിലേക്ക് എത്തും എന്നാണു ഈ പെൺകുട്ടിയുടെ പ്രതീക്ഷ.

You may also like...