ശ്രദ്ധിച്ചാൽ എളുപ്പം ഒഴിവാക്കാം, ഹെൽമെറ്റ്‌ ഇല്ലെങ്കിൽ ഇൻഷുറൻസും ഇനിയില്ല എന്ന് നിങ്ങൾ അറിഞ്ഞുവോ?

ഹെൽമറ്റ് വയ്ക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഫൈനിന് മീതെ മുട്ടൻ പണി. ഹെൽമറ്റ് വയ്ക്കാതെ വണ്ടി ഓടിക്കുമ്പോൾ പോലീസ് പിടിച്ചാൽ എന്തായാലും നമുക്ക് ഫൈൻ അടക്കേണ്ടി വരും, എന്നാൽ കൂടി പലരും ഈ നിയമത്തിന് വില കൽപ്പിക്കാത്ത ഹെൽമെറ്റ് ധരിക്കാതെ റോഡിലൂടെ സഞ്ചരിക്കുന്നവർ ഉണ്ട്, പക്ഷേ നിയമങ്ങൾ കുറച്ചുകൂടി കർശനം ആവുകയാണ്, അതായത് ഹെൽമറ്റ് ധരിക്കാതെ റോഡിലൂടെ പോയി അപകടം പറ്റുകയാണെങ്കിൽ നിങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കുകയില്ല. എന്ന് വച്ചാൽ നിലവിൽ നിങ്ങൾക്ക് ലൈഫ് ഇൻഷുറൻസോ മറ്റ് ഇൻഷുറൻസുകൾ ഉണ്ടെങ്കിൽ പോലും ഹെൽമറ്റ് വെച്ചില്ല എന്നുള്ള കാരണത്താൽ നിങ്ങൾക്ക് ഇൻഷുറൻസിന് അപേക്ഷിക്കുവാൻ പോലും സാധിക്കുകയില്ല, കാരണം ഇത് വണ്ടിയോടിക്കുന്ന ആളുടെ അനാസ്ഥ ആയിട്ടാണ് കണക്കാക്കുന്നത് അതിനാൽ ഇൻഷുറൻസ് കമ്പനിക്കാർക്ക് നഷ്ടപരിഹാരം കൊടുക്കേണ്ട ആവശ്യമില്ല എന്നാണ് നിയമം വരാൻ പോകുന്നത്.

You may also like...