January 27, 2021

അതിമനോഹരം, മിണ്ടാൻ വയ്യാത്ത കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ജനഗണമന ആലപിക്കുന്നത് കണ്ടോ

മിണ്ടാൻ വയ്യാത്ത കുട്ടികളുടെ ദേശീയഗാനം സോഷ്യൽ ലോകത്തിൻറെ മനസ്സ് ആകെ കീഴടക്കുന്നു. വീഡിയോയിൽ സംസാര ശേഷി നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂളിലെ അസംബ്ലി ആണ് കാണിക്കുന്നത് അവിടെ ജനഗണമന ആലപിക്കുന്നത് ഇപ്പോൾ എവിടെയും വൈറലാവുകയാണ്. കുട്ടികൾ അർത്ഥത്തിന് അനുസരിച്ച് കൈ കൊണ്ട് ആംഗ്യവും മുഖം കൊണ്ട് ഭാവാഭിനയവും കാഴ്ച വച്ചാണ് ദേശീയഗാനം ആലപിക്കുന്നത്. അവരുടെ ഒപ്പം അധ്യാപകരും ഇത്പൊലെ ചെയ്യുന്നു. കാണുവാനും കേൾക്കുവാനും വളരെയധികം കുളിർമ തോനുന്ന ഈ വീഡിയോ ഇപ്പോൾ ഏവരുടെയും മനം കവരുകയാണ്.ഈ കുട്ടികൾക്ക് സംസാര ശേഷി നൽകാത്ത അവരുടെ സൃഷ്ടാവ് അവരെ മറ്റു കഴിവുകൾ നൽകി ഉയർത്തട്ടെ എന്ന് എല്ലാവരും പ്രാർത്ഥിക്കുന്നു.