July 25, 2021

ഒരു നുള്ള് ഉള്ളില്‍ കടക്കില്ല, പരീക്ഷിച്ചു വിജയിച്ച ഒരു വിദ്യ – AC വാങ്ങാന്‍ ഇനി വരട്ടെ

ചൂട് സഹിക്കാൻ വയ്യാതെ എ.സി വാങ്ങണമെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ അതിൻറെ ഒന്നും ആവശ്യമില്ലാതെ തന്നെ നമുക്ക് വെറും 1500 രൂപക്കു വീടിനുള്ളിൽ ചൂട് കടക്കാതെ നോക്കാം.

വേനൽക്കാലത്ത് ഓരോ ദിവസവും കടക്കുമ്പോഴും ചൂട് കൂടിക്കൂടി വരികയാണ്, ഇതിൽ നിന്നും മുക്തി നേടാൻ പലരും പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്. വീടിൻറെ മുകളിൽ പച്ച ഷീറ്റ് കെട്ടിയും, വെള്ളം കെട്ടിയും, പച്ച ഓല വിരിച്ചും എല്ലാം ചൂട് കുറയ്ക്കാൻ ശ്രമിക്കുന്നവരുണ്ട്, പക്ഷെ അതൊരു താത്കാലിക ആശ്വാസം എന്നെ പറയാൻ സാധിക്കുകയുള്ളൂ മുഴുവനായിട്ട് ചൂട് എവിടെ നിന്നും പോകുന്നില്ല.

പുറത്തെ ചൂട് സഹിക്കാനാവാതെ വയ്യാതായി വീടിനുള്ളിൽ കയറുമ്പോൾ അവിടെയും ഗംഭീര ചൂടു ആണെങ്കിൽ അവസ്ഥ വളരെ ദയനീയമായിരിക്കും അതിനാൽ ഈ പ്രതിസന്ധി തരണം ചെയ്യുവാൻ ഒരുപാട് കണ്ടുപിടിത്തങ്ങളും തിരച്ചിലും നടത്തി അവസാനം ഒരു വഴി കണ്ടു വന്നിരിക്കുകയാണ്. അതായത് നമ്മുടെ ടെറസിന് മുകളിൽ ഒരു താപ നിരോധന കവചം കൊടുത്താൽ ഒരു നുള്ളു ചൂടു പോലും അതിന്മേൽ ഏൽക്കുക ഇല്ല, അതാകുമ്പോൾ വീടിനുള്ളിലേക്ക് ചൂട് ഇറങ്ങി വരാനും പറ്റുകയില്ല.

ഇത് നിർമ്മിക്കുവാൻ ആവശ്യമായ സാധനങ്ങൾ വൈറ്റ് സിമെന്റും ഫെവിക്കോളും ഒരു പെയിന്റ് ബ്രുഷും മാത്രമാണ്. നിങ്ങളുടെ വീടിൻറെ കണക്കനുസരിച്ച് എത്രത്തോളം ഇവ ആവശ്യമാണെന്നും അതിനു ചിലവാകുന്ന തുകയെ പറ്റിയും വീഡിയോയിൽ പറയുന്നുണ്ട്.

ഈ പ്രക്രിയ ചെയ്യുന്ന വിധം വീഡിയോയിൽ കൃത്യമായി പറയുന്നു, അതനുസരിച്ച് ചെയ്താൽ യാതൊരു വിധ മുൻപരിചയവും ഇല്ലാത്തവർക്ക് പോലും ഇത് എളുപ്പം സാധിക്കും. കൂടാതെ രണ്ടു മൂന്നു വർഷം വരെ ഈ കോട്ടിങ് നിൽക്കുകയും അതിനു ശേഷം മാത്രം വീണ്ടും ചെയ്തു കൊടുത്താൽ മതിയാകും.

ഇങ്ങനെയൊരു സംഭവം ചെയ്യുന്നതിലൂടെ യാതൊരു പ്രശ്നവും നമുക്ക് ഉണ്ടാകുന്നില്ല മാത്രമല്ല വീടിനുള്ളിലെ ചൂട് 5 ഡിഗ്രി വരെ കുറയ്ക്കാൻ സാധിക്കും എന്നാണ് മനസ്സിലാക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും പ്രത്യേകിച്ച് ടെറസ് വീട് ഉള്ളവർക്കും ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും..