September 24, 2020

ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം – എയർപോർട്ടിൽ ഇന്ത്യയെ പുച്ഛിക്കാൻ ശ്രെമിച്ച ഇറ്റലിക്കാരിക്ക് കിട്ടി

കൊറോണയെ ചെറുക്കാനായി ഇന്ത്യയിലെ ഓരോരുത്തരും നെട്ടോട്ടമോടുമ്പോൾ അവരെ പുച്ഛിച്ച്‌ കൊണ്ടുള്ള ഇറ്റലികാരിയുടെ സംസാരം കേട്ടുകൊണ്ട് നിന്ന ലേഡി ഡോക്ടർ കൊടുത്ത മറുപടിക്കു നിറഞ്ഞ കൈയ്യടി ആണ് സോഷ്യൽ ലോകം നൽകുന്നത്. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഡോക്ടര്സിന്റെ ടീമിലുണ്ടായ ലിബിൻ എന്ന ചെറുപ്പക്കാരനാണ് സംഗതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

എല്ലാ വിമാനത്താവളങ്ങളിലും ഇൻറർനാഷണൽ ഫ്ലൈറ്റിൽ വരുന്നവരെയെല്ലാം ഡീറ്റൈൽഡ് ആയിട്ട് ചെക്കപ്പ് നടത്തി തന്നെയാണ് പുറത്തേക്ക് കടത്തിവിടുന്നത്, ഇതിനായി ഫ്ലൈറ്റിൽ വെച്ച് തന്നെ രണ്ടു ഫോമിൽ അവരുടെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള വിവരങ്ങൾ പൂരിപ്പിച്ച് കൊടുക്കേണ്ടതുണ്ട്, അതിൽ ഒരെണ്ണത്തിൽ എയർപോർട്ട് ഹെൽത്ത് കെയർ ടീം സീൽ വച്ച് കൊടുത്താൽ മാത്രമേ അവരെ കടത്തി വിടുകയുള്ളു.

എന്നാൽ അന്നേ ദിവസം ഫ്ലൈറ്റിൽ മുപ്പതോളം ഇറ്റലിക്കാർ ഉണ്ടായിരുന്നു അവർക്ക് ചെക്കുപ്പിനോട് ഒട്ടും തന്നെ താല്പര്യം ഇല്ലായിരുന്നു എന്ന് അവരുടെ മുഖത്തു നിന്നു വ്യക്തമായിരുന്നു എന്ന് ലിബിൻ എഴുതിയിരുന്നു. അതിനിടയിൽ രണ്ടു ഫോം വേണ്ടിടത്ത് ഒരു ഫോം ആയി വന്ന വിദേശവനിതയെ കടത്തിവിടാതെ നിർത്തുകയും അവർ വളരെ ദേഷ്യത്തോടെയും പുച്ഛത്തോടെ ഇങ്ങനെ പറഞ്ഞു: “യൂറോപ്പ് പോലെയുള്ള രാജ്യങ്ങളിൽ പോലും ഇങ്ങനെയുള്ള ചെക്കപ്പ് നടക്കുന്നില്ല എന്നിട്ടാണ് ഇന്ത്യയിൽ ഇങ്ങനെ”, ഇത് കേട്ട് കൊണ്ട് അടുത്തുനിന്ന് ലേഡി ഡോക്ടർ പറഞ്ഞത്: “നൂറുകോടിയിലധികം ഉള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയിൽ ഇത്തരം ആരോഗ്യ പരിശോധനകൾ കർശനമായതുകൊണ്ടുതന്നെയാണ് ഇവിടെ ഒരു കൊറോണാ മരണം പോലും റിപ്പോർട്ട് ചെയ്യാത്തതും താങ്കളുടെ രാജ്യത്ത് 150ലേറെ കൊറോണ മരണം ഇതിനകം തന്നെ വന്നു കഴിഞ്ഞതും” എന്നിങ്ങനെ മറുപടി കൊടുത്തു.

ഇത് കേട്ടതും വല്ലാത്തൊരു അടികിട്ടിയ പോലെ പുച്ഛമെല്ലാം ഒതുക്കി പുനർ പരിശോധനയ്ക്ക് അവർ ഒന്നും മിണ്ടാതെ തന്നെ വിധേയ ആവുകയായിരുന്നു.

ലേഡി ഡോക്ടറുടെ ഈ മറുപടി കേട്ട് കൂടി നിന്നവരെല്ലാം മനസ്സിൽ കൈ അടിച്ചു പോയെന്നും ലിബിൻ പറഞ്ഞു, തീർച്ചയായും ഇപ്പോൾ ഈ പോസ്റ്റ് വായിക്കുന്ന ഓരോരുത്തരും അവരുടെ മറുപടി കേട്ട് അഭിമാനത്തോടെ കയ്യടിക്കുന്നുണ്ടാകും.