ആരും കാണരുത് എന്ന് വെച്ചു ചെയ്തതാണ്, പക്ഷെ ഈ ചെറിയ കുട്ടിയുടെ വലിയ മനസ്സിന് ഏവരും അറിഞ്ഞു

വീഡിയോ എടുക്കുന്നത് അറിയാതെ ഈ പെൺകുട്ടി ചെയ്യുന്നത് അത്രയും ക്യൂട്ട് ആയിരിക്കുന്നു.

തനിക്ക് കഴിക്കാൻ തന്ന ഭക്ഷണം കൂടിയിരിക്കുന്ന വ്യക്തി അറിയാതെ തൊട്ടടുത്തു നിൽക്കുന്ന നായക്ക് ഇട്ടു കൊടുക്കുന്ന പെൺകുട്ടിയുടെ ഈ വീഡിയോ വളരെ രസകരമായിരിക്കുന്നു. ഒപ്പം ഇരിക്കുന്ന ആൾ വീഡിയോ എടുക്കുന്നുണ്ട് എന്ന് അറിയാതെ കള്ളത്തരത്തിൽ ഭക്ഷണം കൊടുക്കുകയും ഇദ്ദേഹം ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കുന്ന പെൺകുട്ടിയുടെ മുഖത്തെ ഭാവങ്ങൾ വളരെയധികം നർമ്മം കലർന്ന ഒന്നായി മാറുകയാണ്.

രണ്ടും മൂന്നും തവണയിൽ ഏറെ നായക്ക് ഭക്ഷണം ഇട്ടു കൊടുക്കുന്നതോടൊപ്പം പലപല ഭാവങ്ങൾ പെൺകുട്ടിയുടെ മുഖത്ത് മിന്നിമറയുന്ന നമുക്ക് കാണാം. ഈ കൊച്ചു കുട്ടിയുടെ ജീവികളോടുള്ള സ്നേഹവും അതേസമയം കള്ളത്തരം പിടിക്കുമോ എന്നുള്ള ഭയവും നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും. അത്രയേറേ സന്തോഷം നൽകുന്ന മനോഹരമായ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

You may also like...