8000+ കിലോമീറ്റർ നീന്തി തന്റെ ജീവൻ രക്ഷിച്ച ആളെ കാണുവാൻ വർഷവും എത്തുന്ന പെൻഗ്വിൻ

പെൻഗ്വിനും ഈ മനുഷ്യനും തമ്മിലുള്ള ബന്ധം നമ്മളെ എല്ലാവരെയും അതിശയിപ്പിക്കുന്നു.

വളരെ വർഷങ്ങൾക്കു മുമ്പ് ബ്രസീലിൽ ഉള്ള ഒരു ബീച്ചിൻറെ സൈഡിൽ മരിക്കാറായി കിടക്കുന്ന പെൻഗ്വിനെ അവിടെ അടുത്ത് താമസിച്ചിരുന്ന ഒരു മനുഷ്യൻ രക്ഷിക്കുകയുണ്ടായി, തുടർന്ന് അദ്ദേഹം അതിനു വേണ്ടിയുള്ള എല്ലാ ശുശ്രൂഷയും നൽകി, തിരിച്ച് അവരുടെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. എന്നാൽ പലരും പറഞ്ഞു അത് ഇനി ഒരിക്കലും അദ്ദേഹത്തെ തേടി വരില്ല എന്ന്, സത്യം പറഞ്ഞാൽ ഇദ്ദേഹത്തിനും പെൻഗിൻ അദ്ദേഹത്തെ തേടി വരുമോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നാല് മാസങ്ങൾക്കുശേഷം ആ പെൻഗ്വിൻ ഒരാളെ തേടി കടലിൽനിന്ന് വരുകയാണ് ഉണ്ടായത്.

തന്നെ രക്ഷിച്ച അദ്ദേഹത്തെ കണ്ടപ്പോൾ ഒന്നും നോക്കാതെ തന്നെ പെൻഗ്വിൻ അയാളുടെ അടുത്തേക്ക് ഓടിയെത്തി.. ഇവർ ഇരുവരും സന്തോഷവും സ്നേഹവും പരസ്പരം പങ്ക് ഇട്ടൂ..

ഇപ്പോൾ തൻറെ ജീവൻ രക്ഷിച്ച വ്യക്തിയെ കാണുവാൻ വേണ്ടി എല്ലാവർഷവും ഈ പെൻഗ്വിൻ അദ്ദേഹത്തെ തേടി വരുന്നു. എത്ര ദൈവികമായ ബന്ധമാണ് ഇവരുടെ എന്ന് ആലോചിക്കുമ്പോൾ തന്നെ മനസ്സിൽ കുളിർ അണിയുകയാണ്.

ഇത്തരം സ്നേഹബന്ധങ്ങൾ എന്നെന്നും നിലനിൽക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരുകൂട്ടം ജനങ്ങൾ ഇപ്പോൾ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്, പെൻഗ്വിനും അതിനെ രക്ഷിച്ച ദൈവം തുല്യനായ ആ മനുഷ്യനും തമ്മിലുള്ള ചില സൗഹൃദം നിറഞ്ഞ നിമിഷങ്ങൾ കാണുവാൻ വീഡിയോ നോക്കാം.

You may also like...