പ്രൈവറ്റ് ബസ് ഡ്രൈവറിൽ നിന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറിലേക്ക്, കളിയാക്കിയവർ വരെ അംഗീകരിച്ചു

പ്രൈവറ്റ് ബസ് ഡ്രൈവറിൽ നിന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയി മാറിയ 28ക്കാരന്റെ വെല്ലുവിളി നിറഞ്ഞ ജീവിതകഥ പ്രശംസനീയമാണ്.

മെക്കാനിക്കൽ എൻജിനീയർ ആയിരുന്നു ജിതിൻ എന്നാൽ നിരവധി ജോലികൾക്ക് അപേക്ഷിച്ച് ലഭിക്കാതെ വന്നപ്പോൾ വീട്ടുകാർക്ക് ഒരു ബാധ്യത ആകാതെ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടിയാണ് ജിതിൻ പ്രൈവറ്റ് ബസ്സിൽ ജോലി നോക്കിയത്, എന്നാൽ എന്തിനും കുറ്റവും കുറവും കണ്ടുപിടിക്കുന്ന നാട്ടുകാർ ജിതിന്റെയും അവന്റെ കുടുംബത്തെയും വെറുതെ വിട്ടില്ല, ഇത്രയധികം പഠിച്ചിട്ടും ഒരു ബസ് ഡ്രൈവർ ആയി ജോലി നോക്കുന്നു എന്നു പറഞ്ഞു അവർ സാഹചര്യം കിട്ടുമ്പോഴൊക്കെ ജിതിനെയും കുടുംബത്തെയും വിഷമിപ്പിക്കുമായിരുന്നു.

എന്നാൽ സ്വന്തമായി തീരുമാനം എടുക്കാൻ ഉള്ള കഴിവും അതിൽ തന്നെ ഉറച്ചു നിൽക്കാനുള്ള കെൽപ്പുമുള്ള ജിതിൻ മൂന്നുവർഷത്തോളം പ്രൈവറ്റ് ബസിൽ ജോലി നോക്കുകയും ഇതിനിടയിൽ ഒഴിവുസമയങ്ങളിൽ പി.എ.സി പഠനവും നടത്തി നിരന്തരമായി പി.എ.സി പരീക്ഷകളും എഴുതി.

ഇങ്ങനെ സ്വന്തമായി എവിടെയും കോച്ചിങ്ങിനു പോകാതെ തന്നെ സ്വന്തമാക്കിയ ആലപ്പുഴ ആർ.ടി.ഒ ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ജോലി തന്നെ പുച്ഛിച്ചവർക്കും, കളിയാക്കിയവർക്ക് ഉള്ള തിരിച്ചടിയായി ജിതിൻ സമ്മാനിച്ചു, കൂടാതെ പ്രൈവറ്റ് ബസ്സിലെ കാക്കി യൂണിഫോമിൽ നിന്ന് അതേ കാക്കി നിറത്തിലുള്ള ഇൻസ്പെക്ടറുടെ യൂണിഫോം അവൻറെ കുടുംബത്തെ ഏറെ സന്തോഷിപ്പിക്കുകയും ഒപ്പം ജിതിന് അതൊരു പ്രചോദനം ആവുകയും ചെയ്തു.

ഒരുപാട് വെല്ലുവിളികൾക്കൊടുവിൽ ഈ ചെറുപ്പക്കാരൻ തന്റെ ലക്ഷ്യത്തിൽ എത്തിയ കഥ കേട്ട് എല്ലാവരും നിറഞ്ഞ കയ്യടിയാണ് ജിതിന് നൽകുന്നത്.

You may also like...