September 24, 2020

ഒറ്റ പ്രസവത്തിൽ നാല് പൊന്നോമനകൾ അതും നാല് പെൺകുട്ടികൾ തന്നെ, കാണാൻ തന്നെ എന്തൊരു സന്തോഷമാണ്

ഒറ്റ പ്രസവത്തിൽ നാല് പൊന്നോമനകൾ അതും നാല് പെൺകുട്ടികൾ തന്നെ. ഇത് കേൾക്കുമ്പോൾ വളരെ സന്തോഷം ഒക്കെ തോന്നുമെങ്കിലും കുട്ടികളെ പ്രസവിച്ച അമ്മമാർക്കും അവരെ വളർത്തിയിട്ടുള്ള അച്ചന്മാർക്കും ഏറെ അതിശയം ആയിരിക്കും, കാരണം ഒരു കുഞ്ഞിനെ തന്നെ നോക്കുവാൻ വളരെ കഷ്ടപ്പാട് ആയിരിക്കും, ആ സമയത്ത് നാലു കുഞ്ഞുങ്ങളെ എങ്ങനെ വളർത്തുന്നുവെന്ന് ആലോചിക്കുമ്പോൾ അതിശയം മാത്രമേ തോന്നുകയുള്ളൂ.

മാവേലിക്കര എന്ന സ്ഥലത്തെ രതീഷിനും സൗമ്യക്കും ആണ് അദ്രിക, ആത്മിക, അനാമിക, അവനിക എന്നീ നാല് പെൺമക്കൾ ജനിച്ചത്. ഇവർ ജനിക്കുന്നതിനു മുൻപ് വളരെ വിഷമകരമായ ഒരു കാലഘട്ടം സൗമ്യക്കും രതീഷിനും ഉണ്ടായിരുന്നു എന്ന് അവർ തന്നെ പറയുന്നു, അതായത് ആദ്യവട്ടം സൗമ്യ ഗർഭിണി ആവുകയും പിന്നീട് ഒമ്പതാം മാസത്തിൽ ആ കുഞ്ഞിനെ നഷ്ടപ്പെടുകയും, കുട്ടി നഷ്ടപ്പെട്ടതിനെ തുടർന്ന് സൗമ്യ ആകെ തകരുകയും ചെയ്തു, പക്ഷേ കൂടുതൽ അവളെ തളർത്തിയത് ബന്ധുക്കളുടെയും നാട്ടുകാരുടെയും കുത്തുവാക്കുകൾ ആയിരുന്നു. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ആണ് സൗമ്യ വീണ്ടും ഗർഭിണിയായത്., ഒന്നിനെ ദൈവം എടുത്തപ്പോൾ പകരം നാലു കുഞ്ഞുങ്ങളെയാണ് ദൈവം തനിക്കു നൽകാൻ പോകുന്നത് എന്ന് അറിഞ്ഞപ്പോൾ അവർക്ക് സന്തോഷവും ഒപ്പം വല്ലാത്തൊരു ഉൽക്കണ്ഠയും തോന്നിയിരുന്നു.

ഗർഭിണിയായിരുന്ന സമയത്തും ഒരുപാട് കഷ്ടതകൾ സൗമ്യ അനുഭവിച്ചു, നാല് കുഞ്ഞുങ്ങൾ ആയതു കൊണ്ടുതന്നെ ഗർഭപാത്രത്തിൽ സ്റ്റിച്ച് ഇടുകയും, ശരീരഭാരം കൂടി വന്നതോടെ ചോറ് ഒഴിവാക്കേണ്ടി വരുകയും പിന്നീട് പച്ചക്കറികളും പഴങ്ങളും മാത്രം കഴിച്ചു ജീവിക്കേണ്ടി വന്നു. ഒടുവിൽ നാലു കുഞ്ഞുങ്ങളും സുരക്ഷിതരായി ജനനം കൊണ്ടപ്പോൾ ഇത്രയുംകാലം അനുഭവിച്ച കഷ്ടപ്പാട് എല്ലാം തന്നെ അവർക്ക് മാറിക്കിട്ടി.

നാലു കുഞ്ഞുങ്ങളെ നോക്കുവാൻ ബുദ്ധിമുട്ട് അല്ലേ എന്ന് ചോദിക്കുന്നവരോട്, കുഞ്ഞുങ്ങൾ ഒരിക്കലും അവൾക്ക് ബുദ്ധിമുട്ടല്ല എന്നും, ഇതൊന്നും അവൾക്ക് ജോലിയായി തോന്നുകയില്ല എന്നുമാണ് സൗമ്യയുടെ മറുപടി.