മലയാളി എവിടെ ചെന്നാലും പൊളിയല്ലേ, ലണ്ടനിൽ ചെന്ന് മച്ചാൻ പാടിയത് നിങ്ങൾ കേട്ടിരുന്നുവോ? ആഹാ അന്തസ്സ്

ലോകത്തെ ഏതു കോണിലും പോയാലും മലയാളി ഉണ്ടെന്നു പറയുന്നത് പോലെ, എവിടെ ചെന്നെത്തിയാല്ലും മലയാളി പൊളി തന്നെയാണെന്ന് കാണിക്കുന്ന ഈ മച്ചാന്റെ വീഡിയോ ഇപ്പോൾ എല്ലാവരും അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്. ലണ്ടനിലെ സ്ടീറ്റുകളിൽ അവിടുത്തെ ബാൻഡുകൾ പെർഫോമൻസ് കാഴ്ചവയ്ക്കുന്നത് സാധാരണയാണ്, എന്നാൽ അതിൽ ഒരു സ്ട്രീറ്റിൽ മലയാളിയായ ഈ ഗായകന് പാടാൻ അവസരം ലഭിച്ചപ്പോൾ പാടി തകർത്തത് ഒരു മലയാളം ഗാനം തന്നെ, ഇത് കേട്ട് ആസ്വദിച്ച് തൊട്ടപ്പുറത്തു നിന്ന സായിപ്പ് ചിരിച്ച് നിൽക്കുന്നത് നമുക്ക് കാണാം. ‘നീലവാനച്ചോലയിൽ’ എന്ന മലയാളം ഗാനം പാടി സ്ട്രീറ്റിനെ മുഴുവൻ അമ്പരിപ്പിച്ച് രസിപ്പിച്ച ഈ മച്ചാൻ ആണ് ഇന്നത്തെ താരം.

You may also like...