എന്റെ കുഞ്ഞാവയെ കൊണ്ടോവല്ലേ ആമ്മേ എനിച്ചു താ, ആദ്യമായി കുഞ്ഞനിയത്തിയെ കാണാൻ വന്ന ചേട്ടൻ

ചേട്ടന് തൻറെ കുഞ്ഞു അനിയത്തിയെ ആദ്യമായി മടിയിൽ വച്ചു കൊടുത്തപ്പോൾ ഉള്ള സന്തോഷം കണ്ടോ? പലർക്കും ജീവിതത്തിൽ ഇങ്ങനെ ഒരു സന്തോഷം നിറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ടാകും, അതായത് എന്റെ കുഞ്ഞുവാവ എപ്പോ വരും എന്ന് ചോദിച്ചു ചോദിച്ചു അവസാനം തന്റെ വാവയെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ ഉള്ള ഒരു പ്രത്യേകതരം സന്തോഷം അത് ഈ വീഡിയോയിൽ വളരെ മനോഹരമായി നമുക്ക് കാണാൻ സാധിക്കും.

ഈ വീഡിയോ കാണുന്ന ഏതൊരാളുടെ മനസ്സിനും ഇൗ കൊച്ചു പയ്യന്റെ സന്തോഷം കാണുമ്പോൾ തന്നെ വല്ലാത്തൊരു ആശ്വാസവും കുളിർമയും തോന്നിപ്പോകും. മടിയിൽ വച്ച് കൊതിതീരാതെ വാവയെ മറ്റുള്ളവർ എടുക്കാൻ പോകുമ്പോൾ ചേട്ടൻറെ രോക്ഷം വളരെ രസകരമായിരിക്കുന്നു, കുഞ്ഞുവാവയെ ഇവിടെ വെച്ച് പൊയ്ക്കോളാൻ ഒക്കെ നിഷ്കളങ്കമായി ഈ കൊച്ചു ചേട്ടൻ പറയുന്നുണ്ടെങ്കിലും പിടിച്ചുവലിച്ചു വാവയെ എടുത്തു മാറ്റിയപ്പോൾ അത് പിന്നെ കരച്ചിലായി മാറി. ‘എൻറെ കുഞ്ഞുവാവയെ കൊണ്ടോവല്ല അമ്മേ എനിക്ക് താ’ എന്ന് പറയുമ്പോൾ ഒരു ചേട്ടൻറെ എല്ലാ സ്വാതന്ത്ര്യവും സ്നേഹവും നമുക്ക് അതിൽ കാണാമായിരുന്നു. ഇപ്പോൾ ഇത്രയും സ്നേഹം തുളുമ്പുന്ന ഈ വീഡിയോ സോഷ്യൽ ലോകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്, നിങ്ങൾക്കും ഈ ചേട്ടൻറെയും കുഞ്ഞനിയത്തിയുടെയും സ്നേഹ നിമിഷങ്ങളും കുറുമ്പും ഓക്കേ കാണണമെങ്കിൽ വീഡിയോ നോക്കാം.

You may also like...