January 20, 2021

പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ചിരുന്ന പഴേ കസേര ചോദിച്ച ബാലനോട് പോലീസ് ചെയ്തത്, നന്മ

പോലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ചിരുന്ന കസേര ചോദിച്ചെത്തിയ കൊച്ചു പയ്യന് അവിടത്തെ പോലീസുകാരൻ നൽകിയത് രണ്ടു നല്ല പുതിയ കസേരകൾ ആണ്.

തനിക്ക് ഇരുന്നു പഠിക്കുവാനായി കസേര അന്വേഷിച്ച് നടന്ന ആറാം ക്ലാസ്സുകാരൻ അപ്രതീക്ഷിതമായാണ് പോലീസ് സ്റ്റേഷനു പിന്നിൽ ഉപേക്ഷിച്ചിരുന്ന കസേര കണ്ടതും അവിടെ ചെന്ന് അത് നൽകാമോ എന്ന് ആവശ്യപ്പെട്ടതും. എന്നാൽ അവിടത്തെ ഡി.വൈ.എസ്.പി ആയിരുന്ന ഈ എ.ജി ലാൽ അവനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുമ്പോഴാണ് അവൻ എ.എസ് കനാൽ തീരത്തു ഒരു കൂരയിൽ താമസിക്കുന്ന പയ്യൻ ആണെന്നും വീട്ടിൽ പഠിക്കുവാൻ കസേര ഇല്ലെന്നും, അവൻറെ അച്ഛൻ അരയ്ക്കുതാഴെ തളർന്ന് കിടപ്പിലാണ് എന്നും അമ്മ ലോട്ടറി വിറ്റാണ് കുടുംബം നോക്കുന്നത് എന്നുമെല്ലാം
മനസ്സിലായത്.

ശേഷം ഡി.വൈ.എസ്.പി അവനെ തിരിച്ചയക്കുകയും ഉടനെ തന്നെ രണ്ടു പുതിയ കസേരകൾ വാങ്ങി ഈ കൊച്ചു ബാലകന്റെ വീട്ടിൽ എത്തിക്കുകയും ചെയ്തത്‌.

അതിനാൽ നന്മ ആര് ചെയ്താലും അത് പ്രശംസനീയമാണ് എന്ന് അറിയാവുന്ന മലയാളികൾ ഇപ്പോൾ ഈ വീഡിയോ വൈറൽ ആക്കി കൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തിനും ഈ കൊച്ചു ബാലനും നല്ലതു മാത്രം വരട്ടെ എന്ന് എല്ലാവരും ആശംസിക്കുന്നു.