September 24, 2020

ഒറ്റക്കായിരുന്ന രജിത് സർ കണ്ണുനിറഞ്ഞ് കെട്ടിപ്പിടിച്ച് പവനെ മാത്രം വിശ്വസിച്ചു പറഞ്ഞ വാക്കുകൾ

രജിത്ത് പവൻ ബന്ധത്തെ അണ്ണൻ തമ്പി എന്ന് വിളിച്ചു കൊണ്ടിരുന്ന ആരാധകർക്ക് കൊടും തിരിച്ചടിയായാണ് മത്സരത്തിന് ഇടയിൽ പരിക്കുപറ്റി പവന് പോകേണ്ടിവന്നത് എന്നാൽ പുറത്തിറങ്ങിയ പവൻ രജിത്തിനോട് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കൂടെനിന്നതിൻറെ ഒറ്റ കാരണത്താൽ ജീവിതം തന്നെ മാറി മാറുകയായിരുന്നു.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താൻ കണ്ട ഏറ്റവും നല്ല മനുഷ്യനാണ് രജിത് കുമാർ എന്ന ഫേസ്ബുക്ക് പോസ്റ്റ് പവൻ ഇട്ടിരുന്നു. പക്ഷേ പവന്റെ വിടവാങ്ങലിന് ശേഷം പ്രേക്ഷകർക്കും ആരാധകർക്കും വലിയൊരു തിരിച്ചടിയായിരുന്നു രഞ്ജിത്തിനെ പുറത്താക്കൽ.

ഒരു ടാസ്കിന് ഇടയിൽ കൂടെയുണ്ടായിരുന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചു എന്ന കാരണത്താൽ താൽക്കാലികമായി പുറത്താക്കപ്പെട്ട രജിത് കുമാറിനെ ഷോയിൽ തുടർന്ന് കളിപ്പിക്കാൻ പറ്റില്ല എന്ന തീരുമാനം മുളക് കണ്ണിൽ ആയ പെൺകുട്ടി പറഞ്ഞതോടെ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു.

എന്നിരുന്നാലും രജിത്കുമാർ തിരിച്ചുവരുമെന്ന് പലരും വിചാരിച്ചിരുന്നു, പക്ഷേ ആ ആഗ്രഹത്തിന് വിരാമമിട്ടാണ് ചെന്നൈ എയർപോർട്ടിൽ നിന്നും ഉള്ള പവൻ ജിനോ തോമസിൻറെ വീഡിയോ വന്നത്. പവൻ ചെന്നൈ എയർപോർട്ടിൽ രജിത് കുമാറിനെ നാട്ടിലേക്ക് യാത്രയയക്കാൻ വേണ്ടി വരുന്ന വീഡിയോ ആയിരുന്നു അത്. പവൻ രജിത്തിന് ആരായിരുന്നു എന്നും അവർ തമ്മിലുള്ള സ്നേഹബന്ധം എത്രയായിരുന്നു ആ വീഡിയോ നമുക്ക് കാണിച്ചു തരികയായിരുന്നു.

പവനും രജിത്തും തമ്മിൽ കണ്ടതും വന്ന് കെട്ടിപ്പിടിച്ച് രജിത്ത് പറഞ്ഞത് “നീ പോയതോടെ ഞാനാകെ തളർന്നു പോയി” എന്നാണ്, ആ ഒരൊറ്റ ഡയലോഗ് കൊണ്ട് രജിത്ത് പവനെ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്ന് വ്യക്തമാണ്.