September 24, 2020

ആരും നമിച്ചു പോകും ഈ കഴിവിന് മുന്നിൽ, ഉണങ്ങിയ ഇലകൾ കൊണ്ടുള്ള ഉപയോഗങ്ങൾ അറിയേണ്ടതെന്നേ

നമ്മുടെ വീടിൻറെ മുറ്റത്തും പറമ്പിലും ഒക്കെ മരങ്ങൾ ഉണ്ടായിരിക്കാം, അതിൽനിന്ന് കൊഴിഞ്ഞു പോകുന്ന കരിയിലകൾ വെറുതെ അടിച്ചു കൂട്ടി കത്തിക്കാതെ, അതുകൊണ്ട് നമുക്ക് വീടിന് അലങ്കാരമായ ഒരു വസ്തു തയ്യാറാക്കാവുന്നതാണ്, അതുപോലെതന്നെ ഈ കരയിലകൾ കൊണ്ടും ധാരാളം ഉപയോഗങ്ങൾ ഉള്ളതിനാൽ ഇതൊന്നും ഉപയോഗശൂന്യമായ വസ്തുക്കൾ ആണെന്ന് കരുതി വെറുതെ നശിപ്പിക്കരുത്.

അതിൽ ആദ്യത്തേത് വീട്ടിൽ ഭംഗിക്ക് വയ്ക്കാൻ കുറച്ചു ഫ്ലവർസ് ഉണ്ടാക്കുന്ന വിദ്യ ആണ്, അതിനായി ഒരുപാട് ഉണക്കമില്ലാത്ത എന്നാൽ ഒരുവിധം ഉണങ്ങിയ ഇലകൾ എടുത്തു ഇഷ്ടമുള്ള കളർ അടിച്ച് ഗ്രീൻ ടേപ്പിൻറെ സഹായത്തോടെ കുറച്ച് ഈർക്കിലി കഷണങ്ങളുടെ മേൽ ഇതെല്ലാം ഒട്ടിച്ച് നല്ല ഭംഗിയുള്ള ഒരു ഗ്ളാസ്സിൽ അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും ഫ്ലവർ വെയിസ് പോലെ ഉള്ളതിൽ ഇട്ടു വച്ചാൽ കാണാൻ നല്ല ഭംഗിയായിരിക്കും.

പിന്നെ ഈ കരിയിലകൾ കൂട്ടിയിട്ട് കത്തിച്ചു അതിന്റെ ചാരം വീടിന് ചുറ്റുമുള്ള ചെടികൾക്ക് ചുവട്ടിൽ ഇട്ടുകൊടുത്തു വെള്ളമൊഴിച്ചാൽ അതോരു നല്ല വളം ആയിരിക്കും,കൂടാതെ വേപ്പില, പയർ എന്നിവയുടെ മേൽ വരുന്ന പുഴുക്കൾ മൂലം വരുന്ന പുള്ളികൾ മാറാൻ വേണ്ടി ഈ ചാരം വേപ്പിലയുടെ ഇലയിന്മേൽ ഒക്കെ തൂവി കൊടുക്കാവുന്നതാണ്.

ഇനി കടുത്ത ചൂടുള്ള സമയങ്ങളിൽ പറമ്പിലെ ചെടികൾ വാടാതെ ഇരിക്കുവാൻ ഈ ഉണങ്ങിയ ഇലകൾ അതിൻറെ വേരിൻറെ ഭാഗത്ത് കൂടി ഇട്ടാൽ മതിയാകും. ഇത്തരം ഉപകാരപ്രദമായ കാര്യങ്ങൾ അറിഞ്ഞു വച്ചിരിക്കുന്നത് നല്ലതായിരിക്കും.