ശാന്ത ചേച്ചിയുടെ മനോഹരമായ ഈ ഗാനം കേൾക്കുമ്പോൾ വലിയ കഴിവുകൾ ഉണ്ടായിട്ടും വീടിനുള്ളിൽ തളക്കപ്പെട്ട എന്നാൽ നല്ല പോലെ പാടുന്ന നിങ്ങൾക്കറിയാവുന്ന ചേച്ചിമാരെയും അമ്മമാരെയും ഒക്കെ പലര്‍ക്കും ഓർമ്മ വന്നിട്ടുണ്ടാകും.
തൻറെ തിരക്കുപിടിച്ച ജീവിതവും, തീരാത്ത ഉത്തരവാദിത്തങ്ങൾ കാരണവും പാടാൻ മറന്നു പോയ സ്ത്രീകൾ വീണ്ടും ഒന്നൊന്നായി മറ്റുള്ളവരുടെ പ്രോത്സാഹനം മൂലം ഉയർന്നു വരുന്നത് കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട്.
അത്പോലെ ‘തൂമഞ്ഞിൻ നെഞ്ചിലോരീണം’ എന്ന ഗാനമാലപിക്കുന്നതിലൂടെ നിറഞ്ഞ കൈയ്യടി ആണ് ശാന്ത ചേച്ചിക്ക് സോഷ്യൽ മീഡിയ നൽകുന്നത്. ഈ ഗാനത്തിനു പിന്നിലെ ഗായികയെ പ്രോത്സാഹിപ്പിക്കുവാൻ അവർ ആവുന്ന അത്രത്തോളം ലൈക്കും ഷെയറും എല്ലാം ഈ വീഡിയോയ്ക്ക് നൽകി വീഡിയോ വൈറലാകുകയാണ്, ഇതൊരു സഹതാപത്തിന്റെ പേരിൽ ലഭിക്കുന്ന പ്രോത്സാഹനം അല്ല, അത്രയും മനോഹരമായ ചേച്ചിയുടെ പാട്ട് തികച്ചും പ്രശംസാർഹനീയമാണ്.
പാടാൻ ആഗ്രഹമുണ്ടായിട്ടും ഒന്നും ആകാതെ മോഹങ്ങൾക്ക് പിന്നിലെ ഇരുട്ടിൽ തള്ളി ജീവിക്കുന്ന ഒരുപാട് കഴിവുള്ളവർക്ക് ഈ വീഡിയോ ഒരു പ്രചോദനം ആയിരിക്കട്ടെ എന്ന് എല്ലാവരും പറയുന്നു.