November 25, 2020

ഒരു നേരത്തെ ഭക്ഷണം കൊടുത്തതിന്റെ നന്ദി ആണ് സാറേ ഈ കാണിക്കുന്നേ, മരിക്കുവോളം ഇനി മറക്കില്ല

ലോക്ക് ഡൗണിന്റെ ഭാഗമായി കഷ്ടപ്പെടുന്നത് മനുഷ്യൻ മാത്രമല്ല അതേപോലെതന്നെ വിശപ്പും ദാഹവും എല്ലാമുള്ള മൃഗങ്ങൾക്കും വലിയൊരു പ്രതിസന്ധി ഘട്ടം തന്നെയാണ് ഇപ്പോൾ.

ഇൗ സമയങ്ങളിൽ കടകളും വീടുകളും ഒന്നും തുറക്കാത്തതിനെ തുടർന്ന് വിശന്നു വലഞ്ഞ നായക്ക് നമ്മുടെ നാടിൻറെ സുരക്ഷയ്ക്ക് വേണ്ടി പട്ടിയെ പോലെ തന്നെ പണിയെടുക്കുന്ന പൊലീസുകാരൻ ഭക്ഷണം കൊടുത്തപ്പോൾ ആ നായയുടെ സ്നേഹം കണ്ടു ഓരോരുത്തരുടെയും കരലളിയുകയാണ്.

ഒരുതരത്തിൽ നോക്കിയാൽ ആ നായയുടെ അതെ ബുദ്ധിമുട്ട് തന്നെയാണ് ഇപ്പോൾ നമ്മുടെ നല്ലതിനുവേണ്ടി അഹോരാത്രം പണി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഉള്ളത്, ചില സമയങ്ങളിൽ അവർക്കും ഭക്ഷണം കിട്ടുക പോലും ഉണ്ടാവുകയില്ല.

അങ്ങനെയിരിക്കെ ഈ നായയോട് ദയവ് തോന്നി പോലീസ് ഉദ്യോഗസ്ഥൻ ഭക്ഷണം കൊടുത്തപ്പോൾ ആ നന്ദി എക്കാലവും സൂക്ഷിക്കും എന്ന രീതിയിൽ തന്നെയാണ് നായ തിരിച്ച് അദ്ദേഹത്തിനോട് സ്നേഹം കാണിച്ചത്.

ഒരുപക്ഷേ മനുഷ്യരെക്കാളും കൂടുതൽ നദിയുള്ള മൃഗമാണ് നായ എന്ന് ആളുകൾ പറയുന്നത് വെറുതെയല്ല എന്ന് ഇൗ വീഡിയോയിലൂടെ നമ്മുക്ക് വീണ്ടും മനസ്സിലാകും. ഇപ്പൊൾ എല്ലാവരും ഈ നന്മനിറഞ്ഞ പ്രവർത്തിയെ ആശംസിക്കുകയും, ഈ നായയുടെ തിരിച്ചുള്ള നന്ദി പ്രകടനം കണ്ട് സന്തോഷിക്കുകയും ചെയ്യുന്നു.