October 26, 2020

ആവിയിൽ വേവിക്കുന്ന ഈ പഞ്ഞി അപ്പം കുഞ്ഞുങ്ങൾക്ക് എത്ര കഴിച്ചാലും മതിയാകില്ല, ടേസ്റ്റി

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന പൂ പോലെയുള്ള കേക്ക് അഥവാ പഞ്ഞി അപ്പം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്, അത്പോലെ ഇത്തരം കുട്ടി കുട്ടി കേക്കുകൾ ഉണ്ടാക്കി വച്ചിരുന്നാൽ അവർക്ക് കഴിക്കാനും എളുപ്പമാണ്. പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കി അവർ കളിക്കുന്നതിനിടയില്ലും, ഇടനേരത്തും എല്ലാം കഴിക്കാൻ കൊടുത്താൽ അവർ അത്രയും സന്തോഷിക്കുകയും ചെയ്യും.

കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ചായയുടെ ഒപ്പം ഒക്കെ കഴിയ്ക്കാവുന്ന നല്ല പഞ്ഞി പോലെയുള്ള ഈ അപ്പം ഉണ്ടാക്കുവാൻ അധികം സാധനങ്ങൾ ഒന്നും ആവശ്യമില്ല, ഇതിനു വേണ്ടത് മുട്ട, പഞ്ചസാര, ഓയിൽ/ബട്ടർ, വാനില എസൻസ്, മൈദ/ഗോതമ്പുപൊടി, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ മതി.

കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് ആയതുകൊണ്ട് മൈദ താൽപര്യമില്ലെങ്കിൽ നിങ്ങൾക്ക് ഗോതമ്പുപൊടി ചേർക്കാവുന്നതാണ്.

ഈ കുഞ്ഞു കേക്ക് തയ്യാറാക്കാൻ അത്ര വലിയ പണിയൊന്നുമില്ല, ആദ്യം തന്നെ മുട്ട പൊട്ടിച്ചു ഒഴിച്ചതിലേക്ക് പഞ്ചസാര, ഓയില്, വാനില എസ്സൻസ് എന്നിവ ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്തതിനുശേഷം മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ അരിച്ചു ഇതിലേക്ക് ചേർത്ത് വീണ്ടും മിക്സ് ചെയ്തു ബാറ്റർ രൂപത്തിൽ ആക്കണം., എന്നിട്ട് കുട്ടി കുട്ടി സ്റ്റീൽ പ്ലേറ്റ്, മഗ്ഗ് എന്നിവയിലേക്ക് ഈ ബാറ്റർ പകുതിയോളം ഒഴിച്ച് ഇഡലി ചെമ്പിൽ ആവിയിൽ വേവിച്ചെടുത്താൽ നല്ല പഞ്ഞി പോലെയുള്ള സോഫ്റ്റ് കേക്ക് തയ്യാറാകും.

ഇത് കുട്ടികൾ കേക്ക് ഒക്കെ കഴിക്കാൻ ആവശ്യപ്പെടുമ്പോൾ നിങ്ങൾക്ക് ധൈര്യമായിട്ട് ഉണ്ടാക്കി കൊടുക്കാവുന്നതാണ്, ഒപ്പം നാലുമണി പലഹാരമായും ഉപയോഗിക്കാം.