November 25, 2020

പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് ലഭിക്കുന്ന തുക

കേന്ദ്ര ധനകാര്യ മന്ത്രിയായ നിർമല സീതാരാമൻ പ്രഖ്യാപിച്ച പാക്കേജിൽ പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് വരുന്ന മൂന്ന് മാസങ്ങളിൽ 500 രൂപ വീതം ലഭിക്കുന്ന കാര്യവും പറഞ്ഞിരുന്നു.

20 കോടി സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന ഒരു പാക്കേജാണ് കേന്ദ്രമന്ത്രി ആവിഷ്കരിച്ചത്, മൂന്ന് മാസം 500 രൂപ വീതം മാത്രമല്ല ഉജ്ജ്വല പദ്ധതി മൂലം അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യമായോ ഗ്യാസ് സിലിണ്ടറും നൽകുന്നതായിരിക്കും.

നിങൾ എല്ലാവരും ഒരുപാട് ഗുണങ്ങൾ ഉള്ള ഇൗ അക്കൗണ്ട് തുടങ്ങുന്നത് വളരെ നല്ലതായിരിക്കും. ജൻ ധൻ അക്കൗണ്ട് തുടങ്ങുന്നതിലൂടെ ധാരാളം ആനുകൂല്യങ്ങളാണ് അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുന്നത്, അതായത് ഇൻഷുറൻസ് കവറേജ്, ഡെബിറ്റ് കാർഡ്, 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് ഫെസിലിറ്റി(അക്കൗണ്ടിൽ ഉള്ളതില്ലും കൂടുതൽ പണം കടമായി പിൻവലിക്കാം), കൂടാതെ ഗവൺമെൻറിൻറെ ചെറിയ സഹായങ്ങളും ജൻ ധൻ അക്കൗണ്ട് ഉള്ളവർക്ക് എപ്പോഴും ലഭിക്കുന്നതാണ് എന്നാൽ

ഇൗ അക്കൗണ്ട് എടുക്കുവാൻ വേണ്ടി നിങ്ങൾക്ക് ഏതു ബാങ്കിനെ വേണമെങ്കിലും സമീപിക്കാവുന്നതാണ്, നിങ്ങൾക്ക് നിലവിൽ സേവിങ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ പോലും അത് ജൻധൻ അക്കൗണ്ടിലേക്ക് മാറ്റുകയോ അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്.

നിലവിൽ ജൻ ധൻ എക്കൗണ്ട് ഉള്ള എല്ലാ സ്ത്രീകൾക്കും 500 രൂപ അടുത്ത 3 മാസത്തേക്ക് ലഭിക്കുമെന്നത് തീർച്ചയാണ് എന്നാൽ ഇപ്പോൾ ജൻധൻ അക്കൗണ്ട് ഇല്ലാത്ത ആളുകൾ 500 രൂപ ലഭിക്കുമെന്നു കരുതി അക്കൗണ്ട് എടുക്കാൻ പോയാൽ അത് പ്രാവർത്തികം ആവുകയില്ല, കാരണം ലോക്ക് ഡൗൺ കാരണം ബാങ്കുകളിലേക്ക് ആളുകൾ പോകുന്നതിനു കർശന നിയന്ത്രണം ഉണ്ട് ആയതിനാൽ ഇപ്പൊൾ ബാങ്ക് പുതിയ അക്കൗണ്ട് തുടങ്ങുന്ന സർവീസ് നിർത്തി വെച്ചിരിക്കുകയാണ്.

എന്നിരുന്നാലും നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിൽ ഉളളവർക്കോ ഇൗ അക്കൗണ്ട് ഉണ്ടെങ്കിൽ അവരെ അറിയിച്ചു ആനുകൂല്യം സ്വീകരിക്കാവുന്നതാണ്.