കുടുംബശ്രീയിൽ അംഗമായിട്ടുള്ള സ്ത്രീകൾക്കും അവരുടെ കുടുംബത്തിനും മഹാമാരിയുടെ ഭാഗമായി സർക്കാരിൻറെ ഒരു കൈത്താങ്ങ്.
കേരളത്തിൽ പ്രളയ സമയത്തും സർക്കാർ ഇതുപോലെ കുടുംബശ്രീയിൽ ഉള്ള സ്ത്രീകൾക്ക് വായ്പയായി പണം കൊടുത്തിരുന്നു, എന്നാൽ അതിലും കൂടുതൽ രൂപയുടെ അതായത് 2000 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോൾ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിലൂടെ 46 ലക്ഷം സ്ത്രീകൾക്കും അവരുടെ കുടുംബത്തിനും ഒരു ആശ്വാസം ഏകാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.
കുടുംബശ്രീയിൽ അംഗമായിട്ടുള്ള ഒരു സ്ത്രീക്ക് പരമാവധി 20,000 രൂപ വരെയാണ് വായ്പ എടുക്കാൻ സാധിക്കുന്നത്, നിലവിൽ ഇതിനെ പലിശരഹിത വായ്പ ആയിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്, കൂടാതെ സബ്സിഡിയും ലഭിക്കുന്നു എന്നും പറയുന്നു.
മറ്റൊരു ആനുകൂല്യം എന്താണെന്നുവെച്ചാൽ ഇതിൻറെ തിരിച്ചടവ് മൂന്ന് മാസം മുതൽ അല്ലെങ്കിൽ ആറുമാസം കഴിഞ്ഞു നൽകിയാൽ മതിയാകും, കൂടാതെ 3 വർഷം ഈ വായ്പ്പക്ക് സർക്കാർ കാലാവധി നൽകുന്നു. ഇതിൻറെ ഔദ്യോഗികമായ പ്രഖ്യാപനവും ഉദ്ഘാടനവും എല്ലാം വരുംദിവസങ്ങളിൽ ഉണ്ടാകും, കൂടാതെ എത്രയും പെട്ടെന്ന് ഇരുപതിനായിരം രൂപ നിങ്ങളുടെ കൈകളിൽ എത്തിച്ചേരും.