January 22, 2021

ശരിക്കും ഇദ്ദേഹമാണ് റിയൽ ലൈഫ് ഹീറോ, ഈ സഹായം ചെയ്ത ആളുടെ മുഖം നിങ്ങളെപോലെ കാണാൻ ആഗ്രഗം

രാജ്യം നേരിടുന്ന വലിയൊരു വിപത്തിൽ എല്ലാവരും കഷ്ടപ്പെടുന്നുണ്ടെങ്കിലും കൂടുതൽ കഷ്ടതകൾ അനുഭാവിക്കുനത് നാടോടികൾ ആയിരിക്കും. വാഹനങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് സ്വന്തം നാട്ടിലേക്ക് പോകാൻ പറ്റാതെ ഓരോ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ ആവശ്യത്തിന് പണവും ഭക്ഷണവും ഒന്നും കിട്ടാതെ അലയുകയാണ്.

പലരും കാൽനടയായി സഞ്ചരിച്ചു അതിർത്തികൾ കടക്കുവാൻ ആണ് നോക്കുന്നത്. പക്ഷെ ഇവർക്ക് ഏറ്റവും വിഷമം ഉള്ള കാര്യം എന്താണെന്ന് വെച്ചാൽ ഇവരുടെയൊക്കെ കൂടെ കുഞ്ഞുമക്കളും ഉണ്ടെങ്കിൽ ഈ കാൽനട യാത്ര അത്യന്തം പ്രയാസകരമായിരിക്കും. ഒരുപാട് കിലോമീറ്ററോളം കുട്ടികളെയും കൊണ്ട് നടന്ന് ഭക്ഷണവും വെള്ളവും ആവശ്യത്തിനു ലഭിക്കാതെ പലരും തളർന്നു പോകുന്നു.

ഈ സാഹചര്യത്തിൽ അത്തരം ഒരു കുടുംബത്തിൻറെ അടുത്തുവന്നു വണ്ടി നിർത്തി അവരെ പണം കൊടുത്തു സഹായിക്കുവാൻ മനസ്സ് കാണിച്ച അദ്ദേഹത്തിൻറെ മുഖം കാണുവാൻ ആണ് ഇപ്പോൾ സോഷ്യൽ ലോകം തന്നെ കാത്തിരിക്കുന്നത്, പക്ഷേ വീഡിയോയിൽ മുഖം കാണിക്കാതെയാണ് ഇങ്ങനെയൊരു നന്മ അദ്ദേഹം ചെയ്തത്.

ചിലപ്പോൾ ചില മനുഷ്യർ അങ്ങനെയാണ് മുഖം വെളിപ്പെടുത്താതെ മറ്റുള്ളവരെ സഹായിച്ച സംതൃപ്തി നേടും, അങ്ങനെ ഉള്ളവർ സ്വയം ചെയ്ത നല്ല പ്രവർത്തിക്കു മറ്റുള്ളവരുടെ പ്രശംസ ആഗ്രഹിക്കുന്നില്ല മറിച്ചു ചെയ്ത പ്രവർത്തിക്കു സ്വയം പ്രശംസിക്കുവാൻ ആയിരിക്കും അവർക്കു ഇഷ്ടം. എന്തൊക്കെയായാലും അദ്ദേഹത്തിനും അദ്ദേഹത്തിൻറെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന് ഏവരും ഇപ്പോൾ ആശംസിക്കുന്നു.