November 27, 2020

വനിതകൾക്ക് വളരെ അധികം ഉപകാരപ്പെടുന്ന ഈ അറിവ് ഏവരിലേക്കും എത്തിക്കേണ്ട കടമ നമ്മുടെയാണ്

സ്ത്രീകൾക്ക് വരുന്ന മൂന്നുമാസം പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ടിലൂടെ 500 രൂപ വച്ച് ലഭിക്കുന്ന പദ്ധതിയെക്കുറിച്ച് എല്ലാവരും അറിഞ്ഞു കാണും., എന്നാൽ എന്താണ് ജൻധൻ അക്കൗണ്ട് എന്തൊക്കെയാണ് ഇതിൻറെ ഗുണങ്ങൾ, എങ്ങനെയാണ് ഈ അക്കൗണ്ട് തുടങ്ങേണ്ടത് എന്നൊന്നും ആർക്കും അത്ര പിടി ഉണ്ടാവുകയില്ല, സത്യത്തിൽ ജൻ ധൻ അക്കൗണ്ട് എന്ന് പലരും കേൾക്കുന്നത് തന്നെ ഇപ്പോൾ ആയിരിക്കും.

500 രൂപ കിട്ടുമെന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും ഒരു ജൻധൻ അക്കൗണ്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിക്കുന്നുണ്ടാകും കാരണം ഇനിയിപ്പോൾ ഒരു അക്കൗണ്ട് തുടങ്ങുന്നത് അത്രയ്ക്ക് പ്രാവർത്തികം ആയിരിക്കുകയില്ല, അതിനാൽ നിലവിൽ ജൻധൻ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് മാത്രമേ 500 രൂപ വീതം മൂന്നു മാസത്തേക്ക് അക്കൗണ്ടിൽ ലഭിക്കുകയുള്ളൂ.

2014ലാണ് പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ട് തുടങ്ങുന്നത്, സർക്കാരിൽ നിന്നു ലഭിക്കേണ്ട പെൻഷൻ സബ്സിഡി അങ്ങനെയുള്ള മറ്റു ആനുകൂല്യങ്ങൾ ഇതിലേക്ക് മറ്റൊരാളുടെ സഹായമില്ലാതെ നേരിട്ട് തന്നെ എത്തുന്നു. ഇന്ത്യയിലുള്ള എല്ലാ ജനങ്ങൾക്കും യാതൊരു വ്യത്യാസവും ഇല്ലാതെ ഒരു ബാങ്ക് അക്കൗണ്ട് എന്ന രീതിയിലാണ് ഈ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഇത് നമുക്ക് ഏത് ബാങ്കിൽ വേണമെങ്കിലും പോയി തുടങ്ങാവുന്നതാണ്, മാത്രമല്ല നിലവിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അത് ജൻധൻ അക്കൗണ്ട് ആയി മാറ്റുവാനും അല്ലെങ്കിൽ അതുമായി ലിങ്ക് ചെയ്യുവാനും നമുക്ക് സാധിക്കുന്നു.

ഈ അക്കൗണ്ടിന്റെ സവിശേഷതകൾ എന്താണെന്ന് വെച്ചാൽ ഇതിൽ ഇതൊരു സീറോ ബാലൻസ് അക്കൗണ്ട് ആണ് ആയതിനാൽ മിനിമം ബാലൻസ് ഇതിൽ ആവശ്യമില്ല, കൂടാതെ റുപേയ് ഡെബിറ്റ് കാർഡ് അക്കൗണ്ട് തുടങ്ങുന്നതിലൂടെ നമുക്ക് ലഭിക്കുന്നു അതുകൊണ്ട് ഏതു എ.ടി.എം വഴി വേണമെങ്കിലും നമുക്ക് പണം പിൻവലിക്കുന്നതാണ്.

അത് മാത്രമല്ല ആക്സിഡൻറ് ഇൻഷുറൻസും, ലൈഫ് ഇൻഷുറൻസും അക്കൗണ്ട് ഉള്ളവർക്ക് ലഭിക്കുന്നു, പിന്നെയുള്ള മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ അക്കൗണ്ട് വഴി അത്യാവശ്യം ഇടപാടുകൾ നടത്തുകയാണെങ്കിൽ നമുക്ക് 5000 രൂപ വരെ അധികമായി അക്കൗണ്ടിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് ആയി പിൻവലിക്കാം, അതായത് അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ പോലും 5000 രൂപ നമുക്ക് ലോൺ പോലെ പിൻവലിക്കുന്നതാണ്.

ഈ അക്കൗണ്ട് തുടങ്ങുവാൻ വേണ്ടി ആകെ രണ്ട് വ്യവസ്ഥകൾ മാത്രമേ ഉള്ളൂ.. ആദ്യത്തേത് നിങ്ങൾ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം, രണ്ടാമത് നിങ്ങളുടെ പ്രായം 10 വയസ്സിനു മുകളിൽ ആയിരിക്കണം എന്നുള്ളതാണ് ( ഇനി 18 വയസ്സ് തികയാത്തവർ ആണെങ്കിൽ നിങ്ങളുടെ രക്ഷിതാക്കളെ നോമിനി ആക്കിയും അക്കൗണ്ട് തുടങ്ങാവുന്നതാണ്).

നിലവിൽ ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരം ഒരു കാര്യം അറിഞ്ഞിരിക്കുന്നതും ജൻധൻ അക്കൗണ്ട് തുടങ്ങുന്നതും വളരെ നല്ലതായിരിക്കും, അതിനാൽ ഈ പ്രശ്നങ്ങളെല്ലാം അവസാനിച്ച ശേഷം നിങ്ങൾ ഇത്തരമൊരു പ്രധാനമന്ത്രി ജൻ ധൻ യോജന എക്കൗണ്ട് തുടങ്ങുകയാണെങ്കിൽ വരുംകാലങ്ങളിൽ പല ആനുകൂല്യങ്ങളും ഇതുപോലെ നിങ്ങൾക്ക് ലഭിച്ചേക്കാം.