September 24, 2020

പൂർണ്ണ വിവരം ഇതാ, ഇനി സൗജന്യ കിറ്റിന്റെ നാളുകൾ 17 ഇനങ്ങൾ അടങ്ങിയ കിറ്റ് റേഷൻ കടകൾ വഴി

ഏപ്രിൽ 9 മുതൽ സൗജന്യ കിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു.

17 കൂട്ടം സാധനങ്ങൾ അടങ്ങിയ ആയിരം രൂപയുടെ ഒരു കിറ്റ് എല്ലാവർക്കും നൽകുന്നതായി പ്രഖ്യാപിച്ച സർക്കാർ അതിൻറെ വിതരണവും ആരംഭിച്ചിരിക്കുന്നു. പക്ഷേ സൗജന്യ അരിയുടെ പോലെ ടോക്കൺ അടിസ്ഥാനത്തിലല്ല കിറ്റ് വിതരണം ചെയ്യുന്നത്, മറിച്ച് മുൻഗണന വിഭാഗമായ എ.എ.വൈ കാർഡ്‌ക്കാർക്കു ആദ്യവും തുടർന്ന് ബി.പി.എൽ കാർഡിനും, പിന്നീട് എ.പി.എൽ സബ്സീഡി കാർഡ് ഉള്ളവർക്കും, അവസാനമാണ് എ.പി.എൽ നോൺ സബ്സിഡി വിഭാഗത്തിനും നൽകുന്നത്.

എ.എ.വൈ കാർഡ് വിതരണം ഏപ്രിൽ 9 മുതൽ തുടങ്ങുവാനും, ബി.പി.എൽ കാർഡിന്റെ സൗജന്യ കിറ്റ് വിതരണം ഏപ്രിൽ 21ന് മുന്പ് അവസാനിപ്പിക്കാനും, എ.പി.എൽ സബ്സിഡി വിഭാഗങ്ങളുടെ വിതരണം ഏപ്രിൽ 30ന് അവസാനിപ്പിക്കാനും ആണ് നിശ്ചയിച്ചിരിക്കുന്നത്. അതിനുശേഷം മാത്രമായിരിക്കും എ.പി.എൽ വിഭാഗങ്ങൾക്ക് കിറ്റ് വിതരണം തുടങ്ങുകയുള്ളൂ, കൂടാതെ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവരുടെ വീട്ടിലേക്ക് കിറ്റ് എത്തിക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

എങ്ങനെ ഓക്കേ ആണെങ്കിൽ പോലും എല്ലാ റേഷൻ കടകളിലും ഒരു ദിവസം തന്നെ കിറ്റുകൾ എത്തി ചേരണമെന്നില്ല, ആയതിനാൽ നിങ്ങളുടെ അതാത് റേഷൻകടകളിൽ വിളിച്ച് ചോദിച്ചതിനു ശേഷം മാത്രം ഇതു വാങ്ങാൻ വേണ്ടി പോകേണ്ടതാണ്.