ലോക് ഡൗണിന് ശേഷം കേരളം ഇങ്ങനെയാവും ഇവ പാലിക്കപ്പെടുക തന്നെ വേണം ഒന്നിച്ചു തുടച്ചു നീക്കാം

ലോക്ക് ഡോൺ മാത്രമേ അവസാനിക്കുന്നു ഉള്ളൂ. ഇനി കേരളത്തിന് നിയന്ത്രണത്തിന്റെ കാലമായിരിക്കും.

21 ദിവസത്തെ ലോക്ക് ഡൗൺ കഴിഞ്ഞു ആരും പുറത്തേക്ക് പെട്ടെന്ന് ഓടി പോകാമെന്ന് കരുതണ്ട കാരണം ലോക്ക് ഡൗൺ ദിനങ്ങൾ കഴിഞ്ഞാലും ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂ എന്നതാണ് സർക്കാരിൻറെ തീരുമാനം., അതായത് 14 ദിവസങ്ങൾ കൂടുമ്പോഴാണ് ഒരു ഘട്ടം എന്ന് കണക്കാക്കുന്നത്, ആയതിനാൽ ഏപ്രിൽ 14 കഴിഞ്ഞു 14 ദിവസം കഴിയുമ്പോൾ ആദ്യ നിയന്ത്രണം ഒഴിവാക്കുകയും അങ്ങനെ 14 ദിവസം കൂടുമ്പോൾ ഓരോ നിയന്ത്രണങ്ങൾ ഒഴിവാക്കി ജൂൺ മാസം ആകുമ്പോൾ ആയിരിക്കും പൂർണമായും പൂർവ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുക.

ഇനി ആദ്യഘട്ട ഘട്ടത്തിൽ അതായത് ഏപ്രിൽ 14 കഴിഞ്ഞിട്ടുള്ള അടുത്ത 14 ദിവസങ്ങളിലുള്ള നിയന്ത്രണങ്ങൾ എന്താണെന്നുവെച്ചാൽ: മാസ്‌ക്ക്‌ ഇല്ലാതെ ആരെയും പുറത്തിറക്കുവാൻ അനുവദിക്കുകയില്ല, പുറത്തിറങ്ങുന്നവർ തിരിച്ചറിയൽ കാർഡ് കയ്യിൽ വെച്ചിരിക്കണം, മാത്രമല്ല ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ എന്തെങ്കിലും ആവശ്യങ്ങൾക്ക് പുറത്തു പോകാൻ സാധിക്കുകയുള്ളൂ ആ ഒരാൾക്ക് മൂന്ന് മണിക്കൂറിൽ കൂടുതൽ യാതൊരു കാരണവശാലും പുറത്ത് കറങ്ങി നടക്കുവാൻ സാധ്യമാക്കുക ഇല്ല.

കൂടാതെ 65 വയസ്സിനു മുകളിലുള്ള ആളുകൾ ചികിത്സാ സഹായത്തിന് അല്ലാതെ ഈ നാളുകളിൽ പുറത്തിറങ്ങാൻ പാടുകയില്ല, ബാങ്കിൽ പകുതി ജോലിക്കാരെ വെച്ച് ബാങ്ക് പ്രവർത്തിക്കുന്നതാണ്, ചടങ്ങുകൾ ഒന്നും ഈ സമയങ്ങളിൽ വെക്കാൻ പാടുകയില്ല ഇനി അത്യാവശ്യ ചടങ്ങുകൾ ആണെങ്കിൽ പത്തു പേർക്ക് മാത്രം പങ്കെടുക്കാവുന്നതാണ്.

ഈ സമയങ്ങളിൽ ട്രെയിൻ വ്യോമ ഗതാഗതം നിരോധിച്ചിരിക്കുകയാണ്, കേന്ദ്രീകൃത എ.സി സംവിധാനം ഉപയോഗിക്കുന്ന മാളുകൾ, സിനിമ തീയറ്ററുകൾ, സൂപ്പർമാർക്കറ്റുകൾ ഒന്നും പ്രവർത്തിക്കാൻ അനുവദിക്കുകയില്ല.

You may also like...