എല്ലാം അറഞ്ചം പുറഞ്ചം, ചറപറാ വാരിയെറിഞ്ഞു മോയോ എന്ന കുട്ടികുറുമ്പന്റെ വികൃതി ഒരുരക്ഷയില്ല

14 മാസം മാത്രം പ്രായമുള്ള അനാഥനായ ആനക്കുട്ടിയുടെ വികൃതികൾ ഇപ്പോൾ സോഷ്യൽ ലോകം മുഴുവൻ കണ്ടു ആസ്വദിക്കുകയാണ്.

ഒരു വിശാലമായ വീടും അവിടെ കുറെ അനാഥരായ മൃഗങ്ങളും ഇവരെയെല്ലാം നോക്കുവാൻ സ്നേഹ സമ്പന്നയായ ഒരു ഗൃഹനാഥനും ഉണ്ടെങ്കിൽ ആരുംതന്നെ അനാഥത്വം അറിയുകപോലുമില്ല, അത്തരം ഒരു കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്, റോക്‌സി എന്ന സ്ത്രീ ആണ് ആ വീടിന്റെ ഉടമ, ആവിടെ ധാരാളം മൃഗങ്ങൾ ഉണ്ടെങ്കിലും അവരെയൊന്നും അടച്ചു ഇട്ടു വളർത്തുന്ന രീതി ആയിരുന്നില്ല റോക്സി സ്വീകരിച്ചത് മറിച്ചു നിറയെ സ്വന്തത്ര്യം നൽകി സ്നേഹിച്ചാണ് അവൾ ഓരോ മൃഗങ്ങളെയും പരിപാലിക്കുന്നത്, അതിൽ ഏറ്റവും രസകരമായി തോന്നിയത് 14 മാസം മാത്രം പ്രായമുള്ള ആന കുട്ടിയാണ്.

കുറച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് അവൻ റോക്‌സിയുടെ കൈകളിൽ എത്തിയതു, അവൾ അവന് മോയോ എന്ന് പേരിടുകയും ചെയ്തു, പിന്നീട് കളിയും മഹാ വികൃതിയുമായി അവൻ അവിടെ വളർന്നു.

ഇപ്പോൾ വീടിനുള്ളിലും പുറത്തും എല്ലാം ഒരുപാട് കുസൃതികൾ കാണിച്ച് എല്ലാവരുടെയും മനസ്സിലും ഇടംനേടിയ മോയോയെ സോഷ്യൽ ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്.

You may also like...