അച്ചടക്കമില്ലാത്ത വിദ്യാഭ്യാസത്തേക്കാൾ എത്രയോ മികച്ചതാണ് വിദ്യാഭ്യാസമില്ലാത്തവരുടെ രീതി

ഈ സാഹചര്യത്തിൽ സർക്കാരിൻറെ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ഇദ്ദേഹം ചെയ്ത കാര്യം ഒരു മാതൃക തന്നെ.

ലോക്ക്‌ ഡോൺ ആയതുകൊണ്ട് തന്നെ കടകൾ തുറക്കാത്തത് കൊണ്ടു ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ കടമുറിക്ക് മുൻപിൽ കിടക്കുകയായിരുന്ന മനുഷ്യനെ പോലീസ് കാണുകയും, അയാളെ കണ്ടതും അവർ പോയി ഭക്ഷണം എടുത്തു കൊണ്ടുവന്നു ഇയാളുടെ അടുത്തുവന്ന് കൊടുക്കാൻ ഒരുങ്ങുന്ന സമയം ഏറ്റവും വിവേകത്തോടെ തന്നെ അവരെ അകറ്റി നിർത്തി ഭക്ഷണവും വെള്ളവും നിലത്തു വച്ച് പോകുവാൻ ആവശ്യപ്പെടുകയാണ് അയാൾ ചെയ്തത്.

അതേപടി പോലീസുകാർ ചെയ്തു അവർ നീങ്ങി കഴിഞ്ഞു മാത്രം ഇയാൾ ആ ഭക്ഷണം എടുത്തു കൊണ്ടു പോകുന്ന കാഴ്ച പലരുടെയും കണ്ണ് നിറക്കുന്നതാണ്. ഉടുക്കാൻ നല്ല വസ്ത്രം ഇല്ലെങ്കിലും കഴിക്കാൻ നല്ല ആഹാരം ഇല്ലെങ്കിലും ഇത്രയും വിവേകത്തോട് കൂടി ഈ സാഹചര്യത്തിൽ പെരുമാറിയ ഇദ്ദേഹത്തെ കാണുമ്പോൾ നമ്മൾ ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് മനസിലാക്കുക.

You may also like...