തഗ് ലൈഫ് ട്രോളുകളോട് പ്രതികരിച്ച് മാമുക്കോയ, ഹേറ്റേഴ്‌സ് ഇല്ലാത്ത ഇദ്ദേഹം വേറെ ലെവലാണ്

ഇപ്പോൾ ജനപ്രിയം ആയികൊണ്ടിരിക്കുന്ന മാമുക്കോയ ട്രോളുകളെ കുറിച്ച് അദ്ദേഹത്തിനോട് തന്നെ ചോദിച്ചു ഇന്റർവ്യൂ ചെയ്തപ്പോൾ അതിലും തഗ് ലൈഫ് തന്നെ.

ഈ അടുത്താണ് 25 വർഷം മുൻപ് മാമുക്കോയ അഭിനയിച്ച സിനിമകളിൽ അദ്ദേഹം പറയുന്ന ഡയലോഗുകൾ തരംഗം ആകുന്നത്, അനവധി ട്രോളന്മാർ അത് എഡിറ്റ് ചെയ്തു തഗ് ലൈഫ് ആക്കി എല്ലാവര്ക്കും വിനോദകരം ആക്കുകയാണ് ഇപ്പോൾ. അങ്ങനെ നമ്മളോരോരുത്തരും മാമുക്കോയയെ പറ്റിയുള്ള ധാരാളം ട്രോളുകൾ കണ്ടിരിക്കാം, എന്നാൽ ഇതിന് കുറിച്ച് എല്ലാം അദ്ദേഹത്തിനോട് തന്നെ ചോദിച്ചപ്പോൾ അദ്ദേഹത്തിനും വളരെയധികം സന്തോഷം ആണെന്ന് മനസിലായി.

ഈ അവസരത്തിൽ ഭീതിയും മറ്റും മറന്നു ഇതൊക്കെ കണ്ട് ആളുകൾ ആസ്വദിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്, ഒപ്പം ട്രോളുകൾ ഉണ്ടാക്കുന്നവർക്ക് അഭിനന്ദനവും നൽകി, പോരാത്തതിന് 10, 25 വർഷം മുൻപ് മാത്രമല്ല ഇപ്പോഴും തഗ് ലൈഫ് തന്നെയാണ് എന്ന രീതിയിൽ ഉള്ള സംസാരവും സന്തോഷം നൽകുന്നതായിരുന്നു.

വളരെ അധികം നർമം കലർന്ന ഇൻറർവ്യൂ കാണുമ്പോൾ അടുത്തൊന്നും അദ്ദേഹത്തിന്റെ സിനിമയിൽ കാണാത്ത ഊർജ്ജവും, സന്തോഷവും, പ്രസരിപ്പും നിറഞ്ഞ മാമുക്കോയയെ ഏതാനും മിനിറ്റുകൾക്കുള്ളിൽ നമുക്ക് ലഭിക്കുകയായിരുന്നു.

You may also like...