വിദ്യാഭ്യാസ മന്ത്രി പറയുന്നു ജൂണില്‍ സ്‌കൂള്‍ തുറക്കുമോ പാഠപുസ്തകം അപ്പോൾ തന്നെ കിട്ടുമോ?

എല്ലാ സ്കൂൾ വിദ്യാർഥികളുടെയും സംശയങ്ങൾ ദൂരീകരിച്ച് വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ്. ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചയിൽ ഒരു വിദ്യാർത്ഥി എന്നാണ് സ്കൂൾ തുറക്കുന്നത് എന്നും, എപ്പോഴാണ് പാഠപുസ്തകങ്ങൾ ലഭ്യമാക്കുക എന്നും കേരളത്തിലെ എല്ലാ വിദ്യാർത്ഥിയുടെ സംശയം എന്ന രീതിയിൽ അവരെ പ്രതിനിധീകരിച്ച് ചോദ്യം ഉന്നയിക്കുക ഉണ്ടായി.

അതിനെ തുടർന്ന് മറുപടി ആയി കൊണ്ട് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് എല്ലാ ക്ലാസ്സുകാരുടെയും പാഠപുസ്തകങ്ങൾ പ്രിൻറ് ചെയ്തു കഴിഞ്ഞിരിക്കുന്നു എന്നാൽ വിതരണം ഈ സാഹചര്യത്തിൽ സാധിക്കാത്തതിനാൽ മാത്രമാണ് സ്കൂളുകളിൽ എത്താത്തത് എന്നാണ്, മാത്രമല്ല ജൂൺ ഒന്നിനു സ്കൂൾ തുറക്കാൻ പറ്റുമോ എന്ന് ഇപ്പോൾ തീരുമാനം ആയിട്ടില്ല എന്നും, എപ്പോഴാണ് തുറക്കുന്നത് എന്ന് വച്ചാൽ അതിനു മുൻപുതന്നെ പാഠപുസ്തകങ്ങൾ കുട്ടികളുടെ കയ്യിൽ എത്തുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.

ഇതോടെ കേരളത്തിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാലയങ്ങളിലേക്ക് പഠിക്കാൻ എന്ന് പോകാൻ സാധിക്കും എന്ന സംശയം മാറി കിട്ടിയിരിക്കും.

You may also like...