November 25, 2020

ക്ഷേമനിധി ബോർഡുകളിൽ അംഗമായിട്ടുള്ള ആളുകൾക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് കേരള സർക്കാർ

ക്ഷേമനിധി ബോർഡുകളിൽ അംഗമായിട്ടുള്ള ആളുകൾക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് കേരള സർക്കാർ നൽകാൻ പോകുന്നതെന്ന് മനസ്സിലാക്കി വച്ചിരുന്നാൽ ഒട്ടും തന്നെ കാലതാമസമില്ലാതെ അപ്ലൈ ചെയ്യാൻ സാധിക്കുകയുള്ളു.

അതിൽ ആദ്യത്തേത് അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ളവർക്ക് അതായത് ബാർ അടച്ചതിനെ തുടർന്ന് അവിടെ ജോലി ചെയ്ത തൊഴിലാളികൾക്ക് 5000 രൂപയുടെ ധനസഹായവും ഒപ്പം 10,000 രൂപയുടെ പലിശരഹിത വായ്പയും സർക്കാർ നൽകുവാൻ നിശ്ചയിച്ചിട്ടുണ്ട്.

അടുത്തത് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള കോണ്ട്രാക്റ്റ് കാര്യേജ് അല്ലെങ്കിൽ ബസ് തൊഴിലാളികൾക്ക് 5000 രൂപയും, അതേപോലെ ഗുഡ്സ് വെഹിക്കിൾ തൊഴിലാളികൾക്ക് 3500 രൂപയും, ടാക്സി ഡ്രൈവർമാർക്ക് 2500 രൂപയും, ഓട്ടോ ഡ്രൈവർമാർക്ക് 2000 രൂപയും ലഭിക്കുന്നു.

പിന്നെ ഓട്ടോമൊബൈൽ, വർക്ക്ഷോപ്പ് എന്നീ മേഖലകളിൽ തൊഴിൽ ചെയ്യുന്ന ക്ഷേമനിധിയിൽ അംഗത്വം ഉള്ളവർക്ക് ആയിരം രൂപയാണ് നൽകുന്നത്.

ഇനി കേരള ഷോപ്പ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തവർക്കും, ഒപ്പം സ്വയംതൊഴിൽ ചെയ്യുന്നവർക്കും, കൂടാതെ പെട്രോൾ പമ്പ്, ഗ്യാസ്, ആശുപത്രീ എന്നീ മേഖലകളിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാർക്കും ആയിരം രൂപ സഹായമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

മേൽപ്പറഞ്ഞ തൊഴിലാളികളിൽ ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ളവർക്കു മാത്രമേ പണം ലഭിക്കുകയുള്ളൂ എന്നത് പ്രത്യേകം ഓർമ വേണം. നിലവിൽ ഇതിൽ രജിസ്റ്റർ ചെയ്യാനും അപ്ലൈ ചെയ്യാനും ഉള്ള അറിയിപ്പ് വന്നിട്ടില്ല, ഇനി അങ്ങനെ ഒരു അറിയിപ്പ് വരുകയാണെങ്കിൽ ഞങ്ങൾ തന്നെ നിങ്ങളെ അറിയിക്കുന്നതാണ്.