ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ, നല്ല മനസിന്‌ ഒരുപാട് നന്ദി സാർ, കൈയടികളും

നായക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തതിനെ തുടർന്ന് എന്ന് മുഴുവൻ പോലീസിൻറെ കൂടെ തന്നെ അവരുടെ നിഴലായി നിന്ന ഈ സ്നേഹബന്ധം
ജനമനസ്സുകൾ കീഴടക്കിയിരിക്കുന്നു.

നായകൾ നന്ദിയുള്ളവർ തന്നെ എന്ന് യാതൊരു സംശയവും ഇല്ല എന്നാൽ അവരെ സ്നേഹിക്കുവാനും അവരുടെ വിശപ്പ് മനസ്സിലാക്കി ഭക്ഷണം നൽകാനും മനുഷ്യത്വമുള്ള മനുഷ്യരുമുണ്ട്, അതിലൊരാളാണ് വീഡിയോയിൽ കാണുന്ന ഈ പോലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിൻറെ കൂടെയുള്ളവരും.

റോഡരികിൽ വിശന്നുവലഞ്ഞു നടക്കുന്ന നായയെ പോലീസ് ജീപ്പിനു അടുത്തേക്ക് വിളിച്ചു ഉദ്യോഗസ്ഥൻ ഭക്ഷണം കൊടുത്തതോടു കൂടി ഈ നായ അതിനുള്ള നന്ദിയും പ്രകടിപ്പിച്ച് അവരുടെ കൂടെ തന്നെ അവർ പോകുന്നതുവരെ ഉണ്ടായിരുന്നു.

ഒരുപാട് തിരക്കുള്ള ജോലിക്കിടയിൽ ഈ നായയുടെ ഒപ്പം കളിച്ചും ചിരിച്ചും ഇൗ ഉദ്യോഗസ്ഥർ റിലാക്ക്‌സ് ആകുന്നത് നമുക്ക് കാണാം. ഒപ്പം ഒരു ജീവിതകാലം മുഴുവൻ നായക്ക്‌ ഓർത്തിരിക്കാനും നന്ദി പ്രകടിപ്പിക്കാനും ഇങ്ങനെ ഒരു നല്ല കാര്യം അവർക്ക് വേണ്ടി ചെയ്താൽ മതി.

You may also like...