September 18, 2021

കേന്ദ്ര സർക്കാരിൻറെ വക ഇനി മൂന്നു മാസത്തേക്കുള്ള ഗ്യാസും സൗജന്യം, വിശദമായി അറിയേണ്ടത്

കേന്ദ്ര സർക്കാരിൻറെ വക ഇനി മൂന്നു മാസത്തേക്കുള്ള ഗ്യാസും സൗജന്യം.

മഹാമാരിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവൺമെൻറിൻറെ മറ്റൊരു സഹായമാണ് മൂന്നു മാസത്തേക്കുള്ള സൗജന്യമായ ഗ്യാസ് സിലിണ്ടർ വിതരണം, എന്നാൽ ഇത് പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ കീഴിൽ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഇങ്ങനെയൊരു സൗജന്യം ലഭിക്കുകയുള്ളൂ എന്ന് മനസ്സിലാക്കണം.

എല്ലാ ദാരിദ്ര രേഖക്ക് താഴെയുള്ള വീട്ടിലും ഒരു പുകരഹിത്ത അടുപ്പ് എന്ന ഉദ്ദേശത്തോടെ ആണ് 2016 മെയ്യ്‌ ഒന്നിന് പ്രധാനമന്ത്രി എൽ.പി.ജി വിതരണം തുടങ്ങിയത്.നിലവിൽ ഉജ്വല യോജന പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നവർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അതായത് ബി.പി.എൽ ആയവർക്കും, ഒപ്പം മറ്റൊരു ഗ്യാസ് കണക്ഷൻ ഇത് വരെ എടുക്കാത്തവർക്കും ആണ്.

ഇനി നിലവിൽ അംഗത്വം ഉളളവർ ഇതിൻറെ ആനുകൂല്യം സ്വീകരിക്കാൻ വേണ്ടി എന്തായാലും ജൻധൻ അക്കൗണ്ട് തുടങ്ങി കാണും, അപ്പോൾ ആ അക്കൗണ്ടിലേക്ക് തന്നെ ആയിരിക്കും വരുന്ന മൂന്നു മാസത്തേക്കുള്ള ഗ്യാസ് സിലിണ്ടർ വാങ്ങാനുള്ള പണവും എത്തിച്ചേരുന്നത്.ഇതിൽ അപേക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് വീഡിയോയിൽ വ്യക്തം ആക്കിയത് കൊണ്ടു ഇൗ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാണ് എന്ന് അനുമാനിക്കാം.