മധുവും മഞ്ജുവും ലോക്ഡൗണ്‍ സമയത് വീട്ടില്‍ ചെയ്ത് കൂട്ടുന്ന കുറുമ്പുകള്‍; അമ്മ പറയുന്നു

ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളെ പറ്റി മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവൻ എഴുതിയ കുറിപ്പ് മഞ്ജു തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നു.

മഞ്ജുവിനും മധുവിനും വളരെയധികം തിരക്കുള്ളതിനാൽ വീട്ടിലേക്ക് വരുന്നത് വളരെ കുറവായത് കൊണ്ട് ഇപ്പോൾ രണ്ടു പേരെയും അടുത്ത് കിട്ടിയതിൽ വളരെ അധികം സന്തോഷവതിയാണ് അമ്മ, ആ സന്തോഷത്തിൽ നിന്നുകൊണ്ട് എഴുതിയ കുറിപ്പ് മഞ്ജു നമുക്കായി പങ്കു വെച്ചത്.

കാലിനു പരിക്കേറ്റു റസ്റ്റിൽ ആയതുകൊണ്ടുതന്നെ മഞ്ജുവും മരുമകൾ അനുവും അമ്മയെ അടുക്കളയിൽ കയറ്റുന്നില്ല എന്നും, അടുക്കളയിൽ അവരെല്ലാം കൂടി ഓരോ കാര്യങ്ങൾ ചെയ്തു കുറുമ്പ് കാണിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത് എന്നുമെല്ലാം പറഞ്ഞിരിക്കുന്നു, കുറിപ്പിൽ മഞ്ജുവിനെ പറ്റിയും മധുവിനെയും, മധുവിന്റെ ഭാര്യയെ പറ്റിയും കൊച്ചു മക്കളെ പറ്റിയും എല്ലാം ഓരോന്ന് എഴുതി വച്ചിരിക്കുന്നു. ഒരുപാട് കാലം കഴിഞ്ഞുള്ള ആ ഒത്തുചേരലിന്റെ സുഖം ഈ കുറിപ്പിലൂടെ വ്യക്തമാണ്, ഒപ്പം ഈ സമയം മഞ്ജുവിനെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്നു കൂടി ആശിക്കുകയാണ് ആ കുടുംബം.

ഇപ്പോൾ ഭൂരിഭാഗം അമ്മമാരും ഇതുപോലെ തന്റെ മക്കൾ അടുത്ത് തന്നെ ഉള്ളതിനാൽ സന്തോഷിക്കുന്നുണ്ടാകും, അതിനു ഈ മഹാമാരിക്ക് നന്ദി.

You may also like...