September 18, 2021

എങ്ങനെ വിഷുക്കണി ഒരുക്കാം? എന്തൊക്കെയാണ് ഓരോന്നിന്റെയും ആവശ്യങ്ങൾ? വെക്കേണ്ട സ്ഥാനങ്ങളും

ഇപ്രാവശ്യം നല്ല നാടൻ രീതിയിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ഒരു വിഷു കണി ഒരുക്കാം. വീണ്ടുമൊരു വിഷു പുലരി കൂടി വന്നു നിൽക്കുകയാണ്, ഈ വര്ഷം ഒരുപാട് പരിമിതികൾ നമ്മുക്ക് ഉണ്ടെങ്കിലും അതിൽ നിന്ന് തന്നെ ഗംഭീരമായി കണി കണ്ടു സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതു വര്ഷത്തെ നമ്മുക്ക് വരവേൽക്കാം.

നമുക്കെല്ലാവർക്കും ഏകദേശം എന്തൊക്കെയാണ് കണി വെക്കേണ്ടത് എന്ന് ധാരണ ഉണ്ടാകും, എന്നാൽ അത് എവിടെ വെക്കണം, എങ്ങനെ വെക്കണം, എന്ത് കൊണ്ടാണ് ഇതൊക്കെ വെക്കണം എന്ന് പറയുന്നത് എന്ന് പലർക്കും അറിയില്ല.. പണ്ടത്തെ മുത്തശ്ശിമാർ ഉണ്ടായിരുന്നെങ്കിൽ അതൊക്കെ പറഞ്ഞു തന്നു വീടുകളിൽ കണി ഒരുക്കമായിരുന്നു, അങ്ങനെ ആരും ഇല്ലാത്തവർ നല്ല വ്യക്തമായിട്ട് വിശദീകരിച്ചു കണിയൊരുക്കുന്ന വീഡിയോ കണ്ടായിരിക്കും ഒരുക്കുക.

കൃഷ്ണ വിഗ്രഹം, കണിക്കൊന്ന, മഞ്ഞപ്പട്ടു, ഓട്ടുരുളി, നാളികേരം, വെള്ളരിക്ക, ധാന്യങ്ങൾ, പഴങ്ങൾ, വാൽക്കണ്ണാടി, നാണയങ്ങൾ, വെള്ളം, ഗ്രന്ഥങ്ങൾ, കസവുമുണ്ട്, വെറ്റില, അടക്ക, സ്വർണം, വെള്ളി എന്നിവയൊക്കെ ചേർത്ത് പറ്റാവുന്ന രീതിയിൽ ഒരു ഭംഗിയുള്ള വിഷുകണി ഒരുക്കാൻ നിങ്ങള്ക്ക് ഏവർക്കും സാധ്യമാകട്ടെ. ഇങ്ങനെ കണി ഒരുക്കിയാൽ കാണാനും നല്ലൊരു ഭംഗിയായിരിക്കും, അതുപോലെ തന്നെ വളരെയധികം ആത്മസംതൃപ്തിയും നമുക്ക് ലഭിക്കും.