അഹാനയുടെ അച്ഛൻ കൃഷ്ണകുമാറും അനിയത്തി ഹൻസികയും കൂടി ഉള്ള ഒരു ഉഗ്രൻ മത്സരം, കിടിലം ഫാമിലി

അഹാനയുടെ അച്ഛൻ കൃഷ്ണകുമാറും അനിയത്തി ഹൻസികയും കൂടി ഉള്ള ഒരു പ്ലാങ്ക് ചലഞ്ച് ഇപ്പോൾ എല്ലാവരും കണ്ട് ആസ്വദിക്കുകയാണ്. നടൻ കൃഷ്ണ കുമാറിന്റെയും ഭാര്യ സിന്ധു കൃഷ്ണ കുമാറിന്റെയും നാല് പെൺമക്കളിൽ ഏറ്റവും മൂത്തത് അഹാനയും ഏറ്റവും താഴെയുള്ളത് ഹൻസികയും ആണ്.

എന്നാൽ തന്നോളം ഉള്ള മക്കളുണ്ടായിട്ടും ഇപ്പോഴും ഒരു ചെറുപ്പക്കാരൻറെ സൗന്ദര്യവും ചൊറുചൊറുപ്പും ആണ് കൃഷ്ണകുമാറിന്, അത് അക്ഷരം പ്രതി ശരി ആക്കിക്കൊണ്ടു തന്നെ ഏറ്റവും ഇളയ മകൾ ഹൻസികയുമായി ഈ ലോക്ക് ഡൗൺ സമയത്ത് രസകരമായ ഒരു ചലഞ്ച് ചെയ്യുകയുണ്ടായി.

അതിൽ തന്റെ മക്കളിൽ മെയ് വഴക്കത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഹൻസിക ചെയ്യുന്നതുപോലെ തന്നെ ചെയ്യുവാൻ ആയിരുന്നു ചലഞ്ച്, എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അച്ഛനും മോളും ആ ചലഞ്ച് അങ്ങ് തകർത്തു കളഞ്ഞു.

You may also like...