ആംബുലൻസ് ഡ്രൈവറായ ഉപ്പയെ കാണാൻ കൊതിച്ച് 3 വയസുകാരിയുടെ നിൽപ്പ്, ബിഗ്സല്യൂട്ട് ആംബുലൻസ് ടീം

മഹാമാരിയോടനുബന്ധിച്ച് സ്വന്തം മകൾക്ക് അച്ഛനെ അമ്മ അകലെ നിന്ന് കാട്ടിക്കൊടുത്ത സമാധാനിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ എല്ലാവരുടെയും ഹൃദയം തകർക്കുകയാണ്.

ഈ ഒരു പ്രതിസന്ധി കാരണം ഏതു ആരോഗ്യ പ്രവർത്തകരെ പോലെയും പോലീസ് ഉദ്യോഗസ്ഥരെ പോലെയും ആംബുലൻസ് ഡ്രൈവർമാരും വീട്ടുകാർക്ക് ഒരു ആപത്തും വരരുത് എന്ന് കരുതി അവിടേക്ക് പോകുന്നത് വളരെ കുറവാണ്. എന്നാൽ അതു മനസ്സിലാക്കാൻ വലിയവർക്ക് കഴിയുന്നതുപോലെ കുഞ്ഞു മക്കൾക്ക് കഴിയാത്തതിനാൽ അച്ഛനെ കാണണം എന്ന് വാശി പിടിച്ച് മൂന്നുവയസ്സുകാരി കരഞ്ഞപ്പോൾ അമ്മ അകലെനിന്ന് ആംബുലൻസിൽ ഉപ്പ പോകുന്നത് കാണിച്ചു ആശ്വസിപ്പിക്കുകയായിരുന്നു.

പെരിന്തൽമണ്ണയിലെ ആംബുലൻസ് ജീവനക്കാരനായ സഹീർ വീട്ടിൽ പോയിട്ടും തൻറെ മൂന്നുവയസ്സുകാരിയായ ഏക മകളെ കണ്ടിട്ടും 25 ദിവസങ്ങളായി എന്ന് അദ്ദേഹം തന്നെ പറയുന്നു.

ഇതെല്ലാം കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നുണ്ട്, അതിനു നാടിനു വേണ്ടി കഷ്ടപ്പെടുന്ന ഓരോരുത്തർക്കും നല്ലതു മാത്രം വരട്ടെ എന്നും, വേഗം തന്നെ ഈ പ്രതിസന്ധിയിൽ നിന്ന് മുക്തി നേടട്ടെ എന്നും ആഗ്രഹിച്ചു കൊണ്ട് നമുക്ക് വീടുകളിൽ ഇരുന്ന് പ്രാർത്ഥിക്കാം.

You may also like...