വീട്ടമ്മമാർക്ക് പാചകത്തിൽ യാതൊരു ഭംഗവും വരാതിരിക്കാൻ കേന്ദ്രസർക്കാരിന്റെ 3 മാസത്തെ ഗ്യാസ്

ഇനി കേരളത്തിലെ വീട്ടമ്മമാർക്ക് പാചകത്തിൽ യാതൊരു ഭംഗവും വരാതിരിക്കാൻ കേന്ദ്രസർക്കാറിന്റെ മൂന്ന് മാസത്തെ ഗ്യാസ് വിതരണം സഹായകരമാകുന്നു.

അടുത്ത മൂന്നു മാസത്തേക്ക് ആണ് സൗജന്യമായി എൽപിജി ഗ്യാസ് ലഭിക്കാൻ പോകുന്നത്, പക്ഷേ ഇത് ലഭിക്കുന്നത് പ്രധാനമന്ത്രി ഉജ്ജ്വല യോജനയിൽ അംഗങ്ങൾ ആയിട്ടുള്ള ആളുകൾക്കാണ്. എല്ലാ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വീടുകളിലും പുകയില്ലാത്ത അടുപ്പ് എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന അതുകൊണ്ടുതന്നെ ഇതിൽ ഉള്ളവർ ദാരിദ്ര്യരേഖക്ക് താഴെ ആയിരിക്കണമെന്നും ഒപ്പം വേറൊരു ഗ്യാസ് സിലിണ്ടർ വാങ്ങാത്തവരും ആയിരിക്കണമെന്നും നിർബന്ധമുണ്ട്.

നിലവിൽ ഇതിന് അപേക്ഷിക്കുവാൻ അപേക്ഷകൻ 2011 സാമൂഹിക സാമ്പത്തിക ജാതി സെൻസസിൽ പേര് ഉണ്ടായിരിക്കണം, അല്ലെങ്കിൽ പട്ടികജാതി-വർഗ്ഗക്കാർ ആയിരിക്കണം, അതും അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ബിപിഎൽ കുടുംബത്തിലെ വീട്ടിൽ ഗ്യാസ് കണെക്ഷൻ ഇല്ലാത്ത മുതിർന്ന സ്ത്രീ ആയിരിക്കണം. കൂടാതെ അപേക്ഷകരുടെ പ്രായം 18 വയസ്സിൽ മുകളിൽ ആയിരിക്കണം ഇന്ത്യൻ പൗരൻ ആയിരിക്കണം. എങ്ങനെയാണ് ഗ്യാസ് വാങ്ങാൻ ഉള്ള പണം ലഭിക്കുക എന്നും, അപ്ലൈ ചെയ്യേണ്ട രീതിയും, ഹാജരാക്കേണ്ട രേഖകളെ പറ്റിയും വീഡിയോയിൽ വ്യക്തമാക്കുന്നു.

You may also like...