എല്ലാ കുടുംബശ്രീ അംഗത്വമുള്ള വനിതകൾക്കും മുഴുവൻ രൂപയും വായ്പയായി ലഭിക്കുകയില്ല, അറിയാം

കുടുംബശ്രീ അംഗത്വമുള്ള വനിതകൾക്ക് എല്ലാം 20000 രൂപയുടെ വായ്പ ഇനി സ്വപ്നങ്ങളിൽ മാത്രം.

സാമ്പത്തികമായി മുന്നോട്ട് പുറകോട്ട് നിൽക്കുന്ന ഈ സാഹചര്യത്തിൽ സർക്കാർ കേരള സർക്കാർ ഇരുപതിനായിരം രൂപ വായ്പ നൽകുന്ന പദ്ധതിയിൽ പല മാനദണ്ഡങ്ങളും പുതിയതായി കൊണ്ടുവന്നു എല്ലാം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അതായത് ഏറ്റവും കൂടുതൽ അർഹതയുള്ള കുടുംബശ്രീയിൽ അംഗത്വം ഉള്ള വ്യക്തിക്ക് മാത്രമായിരിക്കും ഇരുപതിനായിരം രൂപ വായ്പ ലഭിക്കുക അല്ലാത്തവർക്ക് 5000 രൂപ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് അറിയിക്കുന്നു.

മുൻപ് കുടുംബശ്രീയിൽ ഉള്ള എല്ലാ വനിതകൾക്കും ഇരുപതിനായിരം രൂപ വായ്പ ലഭിക്കും എന്നതായിരുന്നു പദ്ധതി എങ്കിലും അപേക്ഷകരുടെ എണ്ണം കൂടിയതോടെയും, അത്രയും തുക നമ്മുടെ കയ്യിൽ ഇല്ലാത്തതിനാലും, വായ്പാ തുക വെട്ടിക്കുറയ്ക്കുകയും പുതിയതായി മാനദണ്ഡങ്ങളെ ഇറക്കേണ്ടതായിട്ടും വന്നിരിക്കുന്നു. ആറുമാസം മുൻപ് രജിസ്റ്റർ ചെയ്ത കുടുംബശ്രീകൾക്കും, എൽഡിസിയിൽ കൃത്യമായി കണക്ക് കൊടുക്കുന്ന കുടുംബശ്രീക്ക് ആയിരിക്കും ഇനി മുൻഗണന.

സർക്കാർ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വായ്പ ലഭിക്കില്ല, ക്ഷേമനിധി പെൻഷനുകൾ കൈപ്പറ്റുന്ന ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുമെങ്കിലും മറ്റു പെൻഷനുകളും ആനുകൂല്യങ്ങളും 10000 രൂപയ്ക്ക് മുകളിൽ ആണ് അവർ വാങ്ങുന്നതെങ്കിൽ പിന്നെ കുടുംബശ്രീ വായ്പ ലഭിക്കുകയില്ല, ഇതുകൂടാതെ സർക്കാർ അവശ്യ സർവീസുകൾ എന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഹോസ്പിറ്റൽ പെട്രോൾ പമ്പ് ഗ്യാസ് ഏജൻസി മെഡിക്കൽ ഷോപ്പ് എന്നിവ പോലെയുള്ളതിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. കൂടാതെ 9 ശതമാനം പലിശയും ഇതിനുവേണ്ടി നിശ്ചയിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാവർക്കും ഇരുപതിനായിരം രൂപ ലഭിക്കുമെന്ന് ഇനി കരുതേണ്ടതില്ല.

You may also like...